Quantcast

ആരെങ്കിലും എഴുതി കൊടുക്കുന്നത് രാഹുൽ ഗാന്ധി വിളിച്ചു പറയരുത്- എംവി ഗോവിന്ദൻ

രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേത് പോലെയായായെന്നത് ഞെട്ടിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ ആരോപിച്ചിരുന്നു

MediaOne Logo

  • Updated:

    2021-02-25 06:43:02.0

Published:

25 Feb 2021 12:14 PM IST

ആരെങ്കിലും എഴുതി കൊടുക്കുന്നത് രാഹുൽ ഗാന്ധി വിളിച്ചു പറയരുത്- എംവി ഗോവിന്ദൻ
X

രാഹുൽ ഗാന്ധിയുടെ ശംഖുമുഖം പ്രസംഗത്തിൽ സിപിഎം കോൺഗ്രസ് വാക് പോര് തുടരുന്നു. കൊടി പിടിച്ചു തന്നെയാണ് കേരളത്തിൽ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടായത്. ആരെങ്കിലും എഴുതി കൊടുക്കുന്നത് രാഹുൽ ഗാന്ധി വിളിച്ചു പറയരുതെന്നു എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയുടെ കേരള പര്യടനം സിപിഎമ്മിന് വിഭ്രാന്ത്രിയുണ്ടാക്കിയെന്നും രാഹുലിന്റെ ജനപിന്തുണയെ സിപിഎം ഭയക്കുകയാണെന്നും കെസി വേണുഗോപാൽ മറുപടി നൽകി.

രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേത് പോലെയായായെന്നത് ഞെട്ടിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറായില്ല, എന്നു മാത്രമല്ല ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ ബി.ജെ.പിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുല്‍ ഗാന്ധിക്കുമെന്നും സിപിഎം വിമര്‍ശിച്ചിരുന്നു.

TAGS :

Next Story