ശ്രീ എം ഇന്ത്യയിലെ മത നിരപേക്ഷതയുടെ പ്രതീകമാണെന്ന് എം.വി ഗോവിന്ദൻ
വർഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‍ലാമിയാണ് മതനിരപേക്ഷ വാദിയായ ശ്രീ എമ്മിനെ കുറിച്ച് പലതും പറയുന്നത്

ശ്രീ എം ഇന്ത്യയിലെ മത നിരപേക്ഷതയുടെ പ്രതീകമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ.
വർഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‍ലാമിയാണ് മതനിരപേക്ഷ വാദിയായ ശ്രീ എമ്മിനെ കുറിച്ച് പലതും പറയുന്നത്. പിണറായി - ആർ.എസ്.എസ് കൂടിക്കാഴ്‍ചക്ക് ശ്രീ എം ഒരു ഘട്ടത്തിലും ഇടനില നിന്നിട്ടില്ല. ശ്രീ എമ്മിന്റെ യോഗ ട്രസ്റ്റ്മായി ഞങ്ങൾക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ये à¤à¥€ पà¥�ें- ശ്രീ എം മധ്യസ്ഥനായി പിണറായി വിജയന്‍ - ആര്‍.എസ്.എസ് കൂടിക്കാഴ്ച
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതീവ രഹസ്യമായി ആർ.എസ്.എസ് നേതാക്കളായ ഗോപാലൻകുട്ടി മാസ്റ്റർ, വൽസൻ തില്ലങ്കേരി എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചുവെന്ന വിവരം ഇകണോമിക് ടൈംസ് ഡൽഹി ലേഖകനായ ദിനേഷ് നാരായണൻ രചിച്ച 'The RSS And The Making of The Deep Nation എന്ന, പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെയാണ് പുറത്തുവിന്നത്. ശ്രീ എമ്മിന് കേരള സർക്കാർ സൗജന്യ ഭൂമി നൽകിയത് വിവാദമായതോടെയാണ് പുസ്തകം വീണ്ടും ചർച്ചയായത്.
നരേന്ദ്രമോദിയോടൊപ്പം ശ്രീ എംAdjust Story Font
16

