Quantcast

തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി 'മൈ ഡിയർ മച്ചാൻസ്' ട്രെയി‌ലർ

ചിത്രം ഏപ്രില്‍‍ 3ന് റിലീസ് ചെയ്യും.

MediaOne Logo

  • Published:

    22 March 2021 2:02 PM IST

തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി മൈ ഡിയർ മച്ചാൻസ് ട്രെയി‌ലർ
X

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍‍ ബെന്‍സി നാസര്‍‍ നിര്‍‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന മൈ ഡിയര്‍‍ മച്ചാന്‍സ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ഏപ്രില്‍‍ 3നാണ് റിലീസ് ചെയ്യുന്നത്.

യുവതാരങ്ങളായ അഷ്കര്‍‍ സൗദാന്‍‍, രാഹുല്‍‍ മാധവ്‍, ബാല, ആര്യന്‍‍, അബിന്‍‍ജോണ്‍‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.

നടനും സംവിധായകനും ക്യാമറാമാനുമായ പി സുകുമാറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിവേക്, ഷെഹീം കൊച്ചന്നൂര്‍ എന്നിവരുടേതാണ് കഥയും തിരക്കഥയും. ലിജോ പോളാണ് എഡിറ്റര്‍. പ്രണയം, കോമഡി, ആക്ഷന്‍‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന മൈ ഡിയര്‍‍ മച്ചാന്‍സ് ഒരു ഫാമിലി എന്‍റര്‍ടെയിനര്‍‍ കൂടിയാണ്.

TAGS :

Next Story