നദികളിലെയ് നീരാടും സൂരിയൻ; ഗൗതം വാസുദേവും എ.ആർ റഹ്മാനും സിമ്പുവും ഒന്നിക്കുന്നു
ഗൗതം മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായാ' മികച്ച വിജയം നേടിയിരുന്നു

'അച്ചം യെൻപത് മദമമേയെടാ' എന്ന ചിത്രത്തിന് ശേഷം ഗൗതം വാസുദേവ് മേനോനും സിമ്പുവും എ.ആർ റഹ്മാനും മൂന്നാമതും ഒന്നിക്കുന്നു. 'നദികളിലെയ് നീരാടും സൂരിയൻ' എന്ന ചിത്രത്തിലൂടെയാണ് മൂവരും ഒന്നിക്കുന്നത്.

വേൽസ് ഫിലിം ഇൻറർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

സിമ്പുവിനെ നായകനാക്കി 2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായാ' മികച്ച വിജയം നേടിയിരുന്നു. തൃഷ നായികയായെത്തിയ ചിത്രം ഗൗതം മേനോന്റെയും സിമ്പുവിന്റെയും കരിയറിലെ വഴിത്തിരിവുകളിൽ ഒന്നാണ്.
Next Story
Adjust Story Font
16

