Quantcast

തെലങ്കാനയിൽ നാളെ മുതൽ ലോക്ക്ഡൗൺ

MediaOne Logo

Web Desk

  • Updated:

    2021-05-11 11:58:46.0

Published:

11 May 2021 5:30 PM IST

തെലങ്കാനയിൽ നാളെ മുതൽ ലോക്ക്ഡൗൺ
X

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തെലങ്കാനയിൽ നാളെ മുതൽ പത്ത് ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എല്ലാ ദിവസവും രാവിലെ ആറു മുതൽ പത്ത് വരെ അവശ്യ സേവനങ്ങൾക്ക് ഇളവുണ്ടാകും. ഇതോടെ ആന്ധ്ര പ്രദേശ് ഒഴികെയുള്ള എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും സമ്പൂർണ ലോക്ക്ഡൗണിൽ ആകും. കർണാടകയിലും തമിഴ്‌നാട്ടിലും മെയ് 24 വരെ ലോക്ക്ഡൗൺ ആണ്. കേരളത്തിൽ മെയ് 16 വരെയും ലോക്ക്ഡൗൺ ആണ്.

കോവിഡ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി വർധിച്ച സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്. ലോക്ക്ഡൗൺ അവസാനത്തെ മാർഗമായി മാത്രം പരിഗണിക്കണമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

TAGS :

Next Story