Quantcast

രാഷ്ട്രപതി ഭവനില്‍ ഓണമാഘോഷിച്ച് പിണറായി സര്‍ക്കാര്‍

MediaOne Logo

Jaisy

  • Published:

    4 Sep 2016 7:58 AM GMT

കൈരളി എന്ന് പേരിട്ട പരിപാടിയില്‍ 68 ഓളം കലാകാരന്‍മാര്‍ കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അവതരിപ്പിച്ചു

രാഷ്ട്രപതി ഭവനില്‍ ഓണമാഘോഷിച്ച് പിണറായി സര്‍ക്കാര്‍. കൈരളി എന്ന് പേരിട്ട പരിപാടിയില്‍ 68 ഓളം കലാകാരന്‍മാര്‍ കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അവതരിപ്പിച്ചു. ലക്ഷങ്ങള്‍ മുടക്കിയുള്ള ആര്‍ഭാടമാണ് ഇത് എന്ന വിമര്‍ശത്തിനിടെയായിരുന്നു ആഘോഷം.

ഡല്‍ഹി കേരള ഹൌസില്‍ ഓണാഘോഷം പതിവാണ്, എന്നാല്‍ രാഷ്ടപതി ഭവനില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ഓണാഘോഷം ഇതാദ്യം. ഇന്നലെ രാത്രി നടന്ന പരിപാടി ഒന്നര മണിക്കൂറോളം നീണ്ടു. കലാകാരന്‍മാരുടെ പ്രകടനങ്ങള്‍ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്ര പതി ഹമീദ് അന്‍സാരി,എന്നിവര്‍ക്ക് പുറമെ സംസ്ഥാന ഗവര്‍ണര്‍ , ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജെസ്റ്റിസ് മുഖ്യമന്ത്രി, ഏഴ് മന്ത്രിമാര്‍ ,സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി , പ്രകാശ് കാരാട്ട് തുടങ്ങി പ്രമുഖര്‍ സാക്ഷിയായി.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ഓണ സദ്യയോടു കൂടിയാണ് പരിപാടി സമാപിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിനായിരുന്നു പരിപാടിയുടെ ഏകോപന ചുമതല. അഥിതിളെ ക്ഷണിക്കാന്‍ നിശ്ചയിച്ച മാനദണ്ഡവും വിവാദമായതായാണ് വിവരം. പി.ജെ കുര്യനൊഴികെ മറ്റു കോണ്‍ഗ്രസ് നേതാക്കളാരും ചടങ്ങിനെത്തിയില്ല. ബിജെപി നേതാക്കാളും പരിപാടിക്കെത്തിയിരുന്നില്ല.

TAGS :

Next Story