എസ്.പി പോര്, ശിവപാല്‍ യാദവ് ഡല്‍ഹിയില്‍

എസ്.പി പോര്, ശിവപാല്‍ യാദവ് ഡല്‍ഹിയില്‍
ആഭ്യന്തര കലഹം രൂക്ഷമായതോടെ പാര്‍ട്ടിയില്‍ സ്വന്തം ഇടം സംരക്ഷിക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് മുതിര്‍ന്ന നേതാക്കള്‍. ഇതിന്റെ കൂടി ഭാഗമാണ് ശിവപാലിന്റെ ഡല്‍ഹി സന്ദര്‍ശനം.
സമാജ്‌വാദിപാര്‍ട്ടിയില്‍ ഉള്‍പ്പോര് മുറുകവെ ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷന്‍ ശിവപാല്‍ യാദവ് ഡല്‍ഹിയില്‍. പാര്‍ട്ടിയുടെ 25 ആം വാര്‍ഷിക ആഘോഷത്തിന് വിവധ നേതാക്കളെ ക്ഷണിക്കാനാണ് ഡല്‍ഹിലെത്തിയതാണ് ശിവപാല്‍ അവകാശപ്പെടുന്നത്. എന്നാല്‍ യു.പി തെരഞ്ഞടുപ്പിന് ബീഹാര്‍ മാതൃകയില്‍ വിശാല സംഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകളും ഡല്‍ഹി സന്ദര്‍ശനത്തില്‍ നടക്കും എന്നാണ് സൂചന.
ആഭ്യന്തര കലഹം രൂക്ഷമായതോടെ പാര്‍ട്ടിയില്‍ സ്വന്തം ഇടം സംരക്ഷിക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് മുതിര്‍ന്ന നേതാക്കള്‍. ഇതിന്റെ കൂടി ഭാഗമാണ് ശിവപാലിന്റെ ഡല്‍ഹി സന്ദര്‍ശനം. ആര്‍എല്‍ഡി നേതാവ് അജിത് സിംഗ്, ജെഡിയു നേതാവ് ശരത് യാദവ് എന്നിവരുമായി ശിവപാല്‍ കൂടിക്കാഴ്ച നടത്തും. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളെയും കണ്ടേക്കും. ബീഹാര്‍ തെരഞ്ഞടുപ്പില്‍ ബിജെപിയെ തുരത്താന്‍ കോണ്‍ഗ്രസ്സ് ജെഡിയുആര്‍എല്‍ഡി പാര്‍ട്ടികളുണ്ടാക്കിയ വിശാല സംഖ്യം വിജയം കണ്ട സാഹചര്യത്തില്‍ യുപി തെരഞ്ഞടുപ്പിലും സമാന സഖ്യത്തിന്റെ സാധ്യത ശിവപാല്‍ കൂടിക്കാഴ്ചയില്‍ ആരാഞ്ഞേക്കും.
എന്നാല്‍ യു.പിയില്‍ കോണ്‍ഗ്രസ്സിനൊപ്പം ഒരു സംഖ്യത്തിനില്ലെന്ന സൂചന ആര്‍.എല്‍.ഡി ഇതിനകം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്സാകട്ടെ യുപില്‍ ആരോടൊപ്പം സംഖ്യമുണ്ടാക്കണം എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടുമില്ല എന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അടുത്ത ആഴ്ച ലക്‌നൗവില്‍ നടക്കുന്ന, സമാജ്‌വാദി പാര്‍ട്ടിയുടെ 25 ആം വാര്‍ഷികാഘോഷത്തിലേക്ക് വിവിധ നേതാക്കളെ ക്ഷണിക്കാന്‍ മുലായത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡല്‍ഹിയിലെത്തിയതെന്നാണ് ശിവപാലിന്റെ വിശദീകരണം.
Adjust Story Font
16

