Quantcast

എന്‍ഐഎയെ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് കടുത്ത വഞ്ചനയാകുമെന്ന് രാജ്നാഥ് സിങ്

MediaOne Logo

admin

  • Published:

    24 Jan 2017 6:01 PM IST

എന്‍ഐഎയെ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് കടുത്ത വഞ്ചനയാകുമെന്ന് രാജ്നാഥ് സിങ്
X

എന്‍ഐഎയെ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് കടുത്ത വഞ്ചനയാകുമെന്ന് രാജ്നാഥ് സിങ്

പത്താന്‍കോട് ആക്രമണത്തെ തുടര്‍ന്ന് അന്വേഷണത്തിനായി പാകിസ്താന്‍ സംഘം ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവാദം .....

പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്കായി എന്‍ഐഎ സംഘത്തിനെ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് ഇന്ത്യയോട് ചെയ്യുന്ന കൊടും ചതിയാകുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പത്താന്‍കോട് ആക്രമണത്തെ തുടര്‍ന്ന് അന്വേഷണത്തിനായി പാകിസ്താന്‍ സംഘം ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കുമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ എന്‍ഐഎക്ക് പാകിസ്താനിലേക്ക് പോകാന്‍ ഇതുവരെ അനുവാദം കൊടുത്തിട്ടില്ല. എന്‍ഐഎ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ അത് ഇന്ത്യയോട് ചെയ്യുന്ന കടുത്ത വഞ്ചനയാണ് - ആഭ്യന്തര മന്ത്രി പറഞ്ഞു.

TAGS :

Next Story