Quantcast

രാജ്‌നാഥ് സിങിന്റെ കശ്മീര്‍ സന്ദര്‍ശനം തുടരുമ്പോഴും കശ്മീരില്‍ സംഘര്‍ഷം തുടരുന്നു

MediaOne Logo

Sithara

  • Published:

    21 Feb 2017 9:15 PM GMT

രാജ്‌നാഥ് സിങിന്റെ കശ്മീര്‍ സന്ദര്‍ശനം തുടരുമ്പോഴും കശ്മീരില്‍ സംഘര്‍ഷം തുടരുന്നു
X

രാജ്‌നാഥ് സിങിന്റെ കശ്മീര്‍ സന്ദര്‍ശനം തുടരുമ്പോഴും കശ്മീരില്‍ സംഘര്‍ഷം തുടരുന്നു

പുല്‍വാമയില്‍ പ്രതിഷേധ പ്രകടനത്തിന് നേരേ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ന് രണ്ട് യുവാക്കള്‍കൂടി കൊല്ലപ്പെട്ടു.

രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ കശ്മീര്‍ സന്ദര്‍ശനം തുടരുമ്പോഴും കശ്മീരില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവില്ല. പുല്‍വാമയില്‍ പ്രതിഷേധ പ്രകടനത്തിന് നേരേ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ന് രണ്ട് യുവാക്കള്‍കൂടി കൊല്ലപ്പെട്ടു. പുല്‍വാമയില്‍ പൊലീസ് പാര്‍ട്ടിക്ക് നേരേ നടന്ന ഗ്രനൈഡ് ആക്രമണത്തില്‍ 13 പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 11 മണിക്കാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തിനായി ആഭ്യന്തരമന്ത്രി ശ്രീനഗറിലെത്തിയത്. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫ്രന്‍സും അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായും പൗരപ്രമുഖരുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. ഈ മാസം രണ്ടാം തവണയാണ് ആഭ്യന്തരമന്ത്രി കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം തുടരുമ്പോഴും കശ്മീരില്‍ പ്രതിഷേധങ്ങള്‍ക്ക് അയവില്ല.

രാവിലെ പുല്‍വാമയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരേ സൈന്യം നടത്തിയ വെടിവെപ്പില്‍ 18 കാരന്‍ കൊല്ലപ്പെട്ടു. വൈകീട്ട് പൊലീസ് പാര്‍ട്ടിക്ക് നേരേ നടന്ന ഗ്രനൈഡ് ആക്രമണത്തില്‍ 13 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രകോപിതരായ സൈന്യം പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിന് ശേഷം ആരംഭിച്ച സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 71 ആയി.

കഴിഞ്ഞ മാസം 9ന് ഹിസ്ബുല്‍ മുജാഹിദീന് കമാന്‍റര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതോടെയാണ് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 66 പ്രദേശവാസികളും 2 പോലീസുകാരും ഉള്‍പ്പെടെ 68 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. പെല്ലറ്റ് ഗണ്‍ പ്രഹരമേറ്റും അല്ലാതെയും പരിക്കേറ്റവരുടെയും കാഴ്ച നഷ്ടപ്പെട്ടവരുടെയും എണ്ണം 2000ത്തോളം വരും.

TAGS :

Next Story