Quantcast

ബഹുസ്വരതക്ക് ഏകത്വം പകരമാകില്ലെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി

MediaOne Logo

Ubaid

  • Published:

    21 April 2017 7:57 PM GMT

ബഹുസ്വരതക്ക് ഏകത്വം പകരമാകില്ലെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി
X

ബഹുസ്വരതക്ക് ഏകത്വം പകരമാകില്ലെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി

കേന്ദ്ര സര്‍ക്കാര്‌ ജീവനക്കാര്‍ക്കുള്ള 91 മത് ഫൌണ്ടേഷന്‍ കോഴ്സ് പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്ട്രപതിയുടെ വാക്കുകള്‍‌

ഇന്ത്യയുടെ ബഹുസ്വരതക്ക് ഏകത്വം പകരമാകില്ലെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. അത്തരം പരീക്ഷണങ്ങള്‍ പരാജയപ്പെട്ട ചരിത്രമാണ് ഇന്ത്യയുലുള്ളതെന്നും രാഷ്ട്രപതി പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ചര്‍കള്‍ നടക്കുന്നതിനിടെയാണ് രാഷ്ട്രപതിയുടെ പ്രതികരണം

കേന്ദ്ര സര്‍ക്കാര്‌ ജീവനക്കാര്‍ക്കുള്ള 91 മത് ഫൌണ്ടേഷന്‍ കോഴ്സ് പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്ട്രപതിയുടെ വാക്കുകള്‍‌. നമ്മുടെ നാനാത്വത്തിന് ഏകത്വം പകരമാകില്ലെന്നും അത്തരം കടുത്ത പരീക്ഷണങ്ങള്‍ പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും രാഷ്ട്ര പതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വത്തെ ക്കുറിച്ച് പ്രതിപാദിക്കവെയായിരുന്നുപരാമര്‍ശം.

കൃത്യമായ ഉദ്ദേശ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് നമ്മുടേത്, ഭാവി ഇന്ത്യയുടെ ആസൂത്രകര്‍ എന്നനിലയില്‍ അതിനെ ശക്തിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി, ഏക സിവില്‍ കോഡിനെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കവെയാണ് രാഷ്ട്രപതിയുടെ പരാമര്‍ശം.

TAGS :

Next Story