Quantcast

കോടികളുടെ തട്ടിപ്പ്; സാക്ഷി ധോണിക്കെതിരെ കേസ് 

MediaOne Logo

Damodaran

  • Published:

    2 May 2017 2:00 PM GMT

കോടികളുടെ തട്ടിപ്പ്; സാക്ഷി ധോണിക്കെതിരെ കേസ് 
X

കോടികളുടെ തട്ടിപ്പ്; സാക്ഷി ധോണിക്കെതിരെ കേസ് 

വാഗ്ദാനം ചെയ്ത 11 കോടി രൂപ നല്‍കാനുള്ള കാലാവധി 2016 മാര്‍ച്ച് 31ന് അവസാനിച്ചെന്നും എന്നാല്‍ 2.25 കോടി രൂപ മാത്രമാണ് റിഥി എംഎസ്ഡി ഇതുവരെ നല്‍കിയിട്ടുള്ളതെന്നും പരാതിയില്‍ .....

കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിക്കെതിരെ പൊലീസ് കേസ്. സാക്ഷിക്ക് ഓഹരിയുള്ള കമ്പനി മറ്റൊരു കമ്പനി ഏറ്റെടുത്തപ്പോള്‍ ഓഹരികള്‍ക്ക് വാഗ്ദാനം ചെയ്ത തുക നല്‍കിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്പോര്‍ട്ട് ഫിറ്റ് വേള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമയായ ഡെന്നീസ് അരോരയാണ് പരാതിക്കാരന്‍. സാക്ഷി ഉടമയായ റിഥി എംഎസ്ഡി എന്ന കമ്പനി തന്‍റെ കമ്പനി ഏറ്റെടുത്തുവെന്നും ഇതിന്‍റെ ഭാഗമായി തന്‍റെ കമ്പനിയുടെ ഓഹരികള്‍ വാങ്ങുമ്പോള്‍ വാഗ്ദാനം ചെയ്ത തുക ഇനിയും നല്‍കിയിട്ടില്ലെന്നുമാണ് അരോരയുടെ പരാതി. വാഗ്ദാനം ചെയ്ത 11 കോടി രൂപ നല്‍കാനുള്ള കാലാവധി 2016 മാര്‍ച്ച് 31ന് അവസാനിച്ചെന്നും എന്നാല്‍ 2.25 കോടി രൂപ മാത്രമാണ് റിഥി എംഎസ്ഡി ഇതുവരെ നല്‍കിയിട്ടുള്ളതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റിഥി എംഎസ്ഡിയുടെ ഡയറക്ടര്‍മാരിലൊരാളായ അരുണ്‍ പാണ്ഡെ അരോരയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗതെത്തി. വാഗ്ദാനം ചെയ്തതില്‍ കൂടുതല്‍ തുക കൈമാറിയിട്ടുണ്ടെന്നും ഒരു വര്‍ഷം മുമ്പ് കമ്പനി വിട്ട സാക്ഷിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാനാകില്ലെന്നും പാണ്ഡെ അവകാശപ്പെട്ടു.

TAGS :

Next Story