ഹൈക്കോടതികളുടെ പേര് മാറ്റാന്‍ കേന്ദ്രം

ഹൈക്കോടതികളുടെ പേര് മാറ്റാന്‍ കേന്ദ്രം
രാജ്യത്തെ മൂന്നു ഹൈക്കോടതികളുടെ പേരുകള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭാ പുനസംഘടനക്ക് ശേഷം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
രാജ്യത്തെ മൂന്നു ഹൈക്കോടതികളുടെ പേരുകള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍. മന്ത്രിസഭാ പുനസംഘടനക്ക് ശേഷം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കല്‍ക്കത്ത, ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ പേരുകളാണ് മാറ്റുക. കല്‍ക്കത്ത ഹൈക്കോടതി കൊല്‍ക്കത്ത ഹൈക്കോടതിയെന്നും ബോംബെ ഹൈക്കോടതി മുംബൈ ഹൈക്കോടതിയെന്നും മദ്രാസ് ഹൈക്കോടതി ചെന്നൈ ഹൈക്കോടതിയെന്നുമാണ് ഇനി അറിയപ്പെടുക. കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം ടെലികോംമന്ത്രി രവി ശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനങ്ങള്‍ അറിയിച്ചത്. കര്‍ഷകര്‍ക്ക് ഹ്രസ്വകാല വായ്പകള്‍ അനുവദിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
Next Story
Adjust Story Font
16

