Quantcast

ബാല്‍താക്കറെയെ വധിക്കാന്‍ ലശ്കറെ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് ഹെഡ്‍ലി

MediaOne Logo

admin

  • Published:

    29 May 2017 1:45 AM GMT

ബാല്‍താക്കറെയെ വധിക്കാന്‍ ലശ്കറെ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് ഹെഡ്‍ലി
X

ബാല്‍താക്കറെയെ വധിക്കാന്‍ ലശ്കറെ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് ഹെഡ്‍ലി

ശിവസേന നേതാവ് ബാല്‍താക്കറെയെ ലശ്കറെ ത്വയിബ്ബ ലക്ഷ്യമിട്ടിരുന്നുവെന്ന് ഡേവിഡ് ഹെഡ്‍ലി.

ശിവസേന നേതാവ് ബാല്‍താക്കറെയെ ലശ്കറെ ത്വയിബ്ബ ലക്ഷ്യമിട്ടിരുന്നുവെന്ന് മുംബൈ ഭീകരാക്രമണ കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. താക്കറെയെ വധിക്കുന്നതിനുള്ള ശ്രമം ഒരു തവണ പരാജയപ്പെട്ടതായും ഹെഡ്‍ലി വെളിപ്പെടുത്തി. മുംബൈ ടാഡ കോടതിക്ക് മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി നല്‍കിയപ്പോഴാണ് ഹെഡ്‍ലിയുടെ വെളിപ്പെടുത്തല്‍.

ആക്രമണത്തിന് ലക്ഷ്യമിട്ടവരില്‍ ഒരാള്‍ സുരക്ഷാ സേനയുടെ പിടിയിലായതോടയാണ് താക്കറെയെ വകവെരുത്താനുള്ള പദ്ധതി പരാജയപ്പെട്ടത്. എന്നാല്‍ ഇയാള്‍ പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതായും ഹെഡ്‍ലി വെളിപ്പെടുത്തി. ലശ്കറെയ്ക്കു വേണ്ടി പ്രവര്‍ത്തിന് താന്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഹെഡ്‌ലി മൊഴി നല്‍കിയിരുന്നു. അതേസമയം ലശ്കറെയാക്കായി 70ലക്ഷം പാകിസ്താന്‍ കറന്‍സി കൈമാറിയതായും ഹെഡ്‍ലി സമ്മതിച്ചിരുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ 35 വര്‍ഷത്തെ ജയില്‍ശിക്ഷ അമേരിക്കയില്‍ അനുഭവിച്ചുവരികയാണ് ഹെഡ്‍ലി.

TAGS :

Next Story