Quantcast

ചിന്നമ്മയ്ക്ക് വെല്ലുവിളിയായി ജയലളിതയുടെ അനന്തരവള്‍ ദീപ രാഷ്ട്രീയത്തിലേക്ക്

MediaOne Logo

Sithara

  • Published:

    5 Jun 2017 7:56 AM GMT

ചിന്നമ്മയ്ക്ക് വെല്ലുവിളിയായി ജയലളിതയുടെ അനന്തരവള്‍ ദീപ രാഷ്ട്രീയത്തിലേക്ക്
X

ചിന്നമ്മയ്ക്ക് വെല്ലുവിളിയായി ജയലളിതയുടെ അനന്തരവള്‍ ദീപ രാഷ്ട്രീയത്തിലേക്ക്

ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് ദീപ വ്യക്തമാക്കി

ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക്. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് ദീപ വ്യക്തമാക്കി. ഉചിതമായ സമയത്താണ് താന്‍ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തീരുമാനമെടുത്തതെന്നും ദീപ പറഞ്ഞു. എംജിആറിന്റെ നൂറാം ജന്മവാര്‍ഷിക ദിവസത്തിലാണ് ദീപ തീരുമാനം വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.

ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ അധികാരം പിടിച്ചടക്കിയ തോഴി ശശികലക്കെതിരെ പരസ്യ യുദ്ധത്തിന് ഒരുങ്ങുകയാണ് ദീപ ജയകുമാര്‍. ദീപയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തമിഴ്‌നാട്ടില്‍ ഉയര്‍ന്നു കഴിഞ്ഞു. ജയലളിതയോട് രൂപസാമ്യമുള്ള ദീപ ജയലളിതയെ പോലെ സാരി ധരിച്ചാണ് പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടത്. ദീപയുടെ തല ജയലളിതയുടെ ചിത്രങ്ങളില്‍ മോര്‍ഫ് ചെയ്ത് ചേര്‍ച്ച ഫ്ലക്സുകളും കാണാം.

42 വയസുകാരിയായ ദീപ ജയകുമാര്‍ ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകളാണ്. ലണ്ടനിലായിരുന്നു വിദ്യാഭ്യാസം. ജയലളിതയുടെ മരണശേഷം നേതാവായി ദീപ വരണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശം ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും ഉചിതമായ സമയത്ത് പ്രഖ്യാപനമുണ്ടാകുമെന്നാണ് അന്ന് ദീപ പറഞ്ഞത്. അതേസമയം ദീപയുടെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് എഐഎഡിഎംകെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

TAGS :

Next Story