Quantcast

തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

MediaOne Logo

Khasida

  • Published:

    16 Jun 2017 3:56 AM GMT

തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
X

തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ഗോവ -പഞ്ചാബ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കളുമായി ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഇന്ന് ചര്‍ച്ച നടത്തും.

തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഉത്തര്‍പ്രദേശ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. യു പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീല ദീക്ഷിതിനെയാണ് കോണ്‍ഗ്രസ് നിലവില്‍ ഉയര്‍ത്തിക്കാട്ടുന്നത്. സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി സഖ്യത്തിലാകാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധിയും അഖിലേഷ് യാദവിന്റെ ഭാര്യയും കനൌജ് മണ്ഡലത്തിലെ എംപിയുമായ ഡിംബിള്‍ യാദവും രംഗത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് രാഹുല്‍ സംസ്ഥാന നേതൃത്വവുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

ഗോവ -പഞ്ചാബ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കളുമായി ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഇന്ന് ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായാണ് യോഗം. ഗോവയില്‍ പാര്‍ട്ടിക്കുള്ളിക്കുള്ളില്‍ രൂപപ്പെട്ട അനൈക്യവും നേതാക്കള്‍ക്കെതിരായ അഴിമതി ആരോപണവും ചര്‍ച്ചയാകും. പഞ്ചാബിലെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും ചര്‍ച്ചയായേക്കും.

TAGS :

Next Story