Quantcast

1000 രൂപ നോട്ടുകളെ കുറിച്ച് 'രജനീകാന്തും കമലഹാസനും‍' പറഞ്ഞത് കറക്ടല്ലേ...

MediaOne Logo

Alwyn

  • Published:

    29 Jun 2017 2:17 AM GMT

1000 രൂപ നോട്ടുകളെ കുറിച്ച് രജനീകാന്തും കമലഹാസനും‍ പറഞ്ഞത് കറക്ടല്ലേ...
X

1000 രൂപ നോട്ടുകളെ കുറിച്ച് 'രജനീകാന്തും കമലഹാസനും‍' പറഞ്ഞത് കറക്ടല്ലേ...

എന്നാല്‍ തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് ഇതൊരു പുതിയ കാര്യമല്ല. വലിയ നോട്ടുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് അവര്‍ നേരത്തെ ആലോചന തുടങ്ങിയിരുന്നു.

500, 1000 രൂപ നോട്ടുകളാണിപ്പോള്‍ താരങ്ങള്‍. പുതിയ തീരുമാനം കള്ളപ്പണം ഇല്ലാതാക്കുമോയെന്ന ചര്‍ച്ചയാണെങ്ങും. എന്നാല്‍ തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് ഇതൊരു പുതിയ കാര്യമല്ല. വലിയ നോട്ടുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് അവര്‍ നേരത്തെ ആലോചന തുടങ്ങിയിരുന്നു.

നമ്മുടെ നാട്ടിലെ ദാരിദ്ര്യം മാറ്റാന്‍ വേണ്ടത് 500, 1000 നോട്ടുകള്‍ ഇല്ലാതാക്കലാണെന്ന് പറയുന്നു പിച്ചൈക്കാരനിലെ കഥാപാത്രം. നാട്ടിലെ കള്ളപ്പണമെല്ലാം സൂക്ഷിച്ചിരിക്കുന്നത് വലിയ നോട്ടുകളിലായിട്ടാണത്രേ. ഇനി വലിയ നോട്ടുകള്‍ പിന്‍വലിച്ചാലോ? ഈ ലോകത്ത് രജനികാന്തറിയാതെ ഒന്നും സംഭവിക്കുന്നില്ല. നോട്ട് പിന്‍വലിക്കല്‍ നരേന്ദ്രമോദി മനസില്‍ കാണും മുന്പ് രജനികാന്ത് മാനത്ത് കണ്ടിരുന്നു. 2007ല്‍ പുറത്തിറങ്ങിയ ശിവാജിയുടെ അവസാന ഭാഗവും പറയുന്നത് ഇതുതന്നെ. സുനാമി മുതല്‍ എബോള വൈറസ് വരെ പ്രവചിച്ചയാളാണ് കമല്‍ഹാസന്‍. 500 രൂപക്ക് വിലയില്ലാതാവുമെന്ന് 1997ല്‍ തന്നെ അദ്ദേഹം പറഞ്ഞുവച്ചു.

TAGS :

Next Story