Quantcast

പനീര്‍സെല്‍വം വിശ്വാസ വഞ്ചകനാണെന്ന് ശശികല

MediaOne Logo

admin

  • Published:

    11 July 2017 1:50 PM IST

പനീര്‍സെല്‍വം വിശ്വാസ വഞ്ചകനാണെന്ന് ശശികല
X

പനീര്‍സെല്‍വം വിശ്വാസ വഞ്ചകനാണെന്ന് ശശികല

ജയലളിത മരിച്ച ഉടനെ പനീര്‍സെല്‍വം തന്നോട് മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് അത് വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞയാളാണ് താന്‍. മുഖ്യമന്ത്രി പദം വലിയ കാര്യമായി കരുതുന്നില്ല

ഒ പനീര്‍സെല്‍വത്തിനെതിരെ ആഞ്ഞടിച്ച് ചെന്നൈയിലെ പൊയെസ് ഗാര്‍ഡനില്‍ ശശികലയുടെ വാര്‍ത്താ സമ്മേളനം. പനീര്‍സെല്‍വം വിശ്വാസ വഞ്ചകനാണെന്നും നന്ദിയില്ലാത്തവനാണെന്നും ശശികല ആരോപിച്ചു. ജയലളിത മരിച്ച ഉടനെ പനീര്‍സെല്‍വം തന്നോട് മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് അത് വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞയാളാണ് താന്‍. മുഖ്യമന്ത്രി പദം വലിയ കാര്യമായി കരുതുന്നില്ല. ഒരു സര്‍ക്കാര്‍ ഉണ്ടാകുകയാണെങ്കില്‍ അത് എഐഎഡിഎംകെയുടെ മാത്രമാകും.

129 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും താന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ശശികല പറഞ്ഞു. സത്യം എന്നായാലും ജയിക്കും. ഈ സമാധാന സമരം ഇനിയും തുടരും. ഒരു ശുഭവാര്‍ത്തക്കായാണ് കാത്തിരിക്കുന്നത് അതുടനുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ എഐഎഡിഎംകെ എംഎല്‍എമാരെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും അവര്‍ മാറി താമസിക്കുകയാണെന്നും തമിഴ്നാട് പൊലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

TAGS :

Next Story