Quantcast

സമാജ്‍വാദി പാര്‍ട്ടി കലഹം ഒത്തുതീര്‍പ്പിലേക്ക്; പുറത്താക്കിയ മന്ത്രിമാരെ തിരിച്ചെടുക്കും

MediaOne Logo

Khasida

  • Published:

    28 July 2017 3:21 PM GMT

സമാജ്‍വാദി പാര്‍ട്ടി കലഹം ഒത്തുതീര്‍പ്പിലേക്ക്; പുറത്താക്കിയ മന്ത്രിമാരെ തിരിച്ചെടുക്കും
X

സമാജ്‍വാദി പാര്‍ട്ടി കലഹം ഒത്തുതീര്‍പ്പിലേക്ക്; പുറത്താക്കിയ മന്ത്രിമാരെ തിരിച്ചെടുക്കും

ശിവ്പാല്‍ യാദവ് ഉള്‍പ്പടെ പുറത്താക്കപ്പെട്ട നാല് മന്ത്രിമാരെയും തിരിച്ചെടുക്കാനുള്ള പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്റെ നിര്‍ദ്ദേശം അഖിലേഷ് അംഗീകരിച്ചു ‌

യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവവും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവ് ഉള്‍പ്പടെ പുറത്താക്കപ്പെട്ട നാല് മന്ത്രിമാരെയും തിരിച്ചെടുക്കാനുള്ള പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്റെ നിര്‍ദ്ദേശം അഖിലേഷ് അംഗീകരിച്ചു. ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ 45 മിനുട്ടോളം നടത്തിയ ചര്‍ച്ചക്കു ശേഷം അഖിലേഷും ശിവ്പാലും ഒരുമിച്ച് പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ സന്ദര്‍ശിച്ചിരുന്നു. ഇന്ന് കാലത്ത് വീണ്ടും മുലായം വിളിച്ചു ചേര്‍ത്ത ചര്‍ച്ചക്കൊടുവിലാണ് അഖിലേഷ് വഴങ്ങിയത്.

അഖിലേഷിനെ പ്രശംസിച്ചും പാര്‍ട്ടിയെ താന്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വിശദീകരിച്ചും അമര്‍ സിംഗ് രംഗത്തെത്തി

TAGS :

Next Story