Quantcast

സ്ത്രീധനമായി പുതിയ നോട്ടുകള്‍ നല്‍കിയില്ല; നവവധു കൊല്ലപ്പെട്ട നിലയില്‍

MediaOne Logo

Alwyn

  • Published:

    30 July 2017 7:50 AM GMT

സ്ത്രീധനമായി പുതിയ നോട്ടുകള്‍ നല്‍കിയില്ല; നവവധു കൊല്ലപ്പെട്ട നിലയില്‍
X

സ്ത്രീധനമായി പുതിയ നോട്ടുകള്‍ നല്‍കിയില്ല; നവവധു കൊല്ലപ്പെട്ട നിലയില്‍

പുതിയൊരു ജീവിതം സ്വപ്നം കണ്ട നവവധുവിനാണ് ജീവന്‍ നഷ്ടമായത്.

കള്ളപ്പണം തടയാന്‍ നടപ്പിലാക്കിയ നോട്ട് നിരോധത്തിന് മറ്റൊരു ഇര കൂടി. പുതിയൊരു ജീവിതം സ്വപ്നം കണ്ട നവവധുവിനാണ് ജീവന്‍ നഷ്ടമായത്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണെങ്കിലും നിശബ്ദമായും പരസ്യമായും ഈ ദുരാചാരം പിന്തുടരുന്ന സമൂഹമാണ് ഇന്ത്യയില്‍ മിക്കയിടങ്ങളിലുമുള്ളത്. നോട്ട് നിരോധത്തിന് പിന്നാലെ സ്ത്രീധനമായി വരന് നല്‍കേണ്ട തുക പുതിയ നോട്ടില്‍ നല്‍കാന്‍ പെണ്‍കുട്ടിയുടെ പിതാവ് പരാജയപ്പെട്ടപ്പോള്‍ നഷ്ടമായത് സ്വന്തം മകളുടെ ജീവനാണ്. ഒഡീഷയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അതേസമയം ലക്ഷ്മിനായക് മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ് യുവതി ആത്മഹത്യ ചെയ്തതാണെന്നും വാദമുണ്ട്. സംഭവത്തിന്‍റെ എല്ലാവശങ്ങളെയും കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു

സ്ത്രീധനമായി വാഗ്ദാനം ചെയ്ത ഒരു ലക്ഷത്തി എഴുപതിനായിരം രൂപ പുതിയ 500, 2000 രൂപ നോട്ടുകളായി നല്‍കണമെന്ന ആവശ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നവവധുവിന്റെ ജീവനെടുക്കുന്നതിലേക്ക് നയിച്ചത്. ഗഞ്ജമിന് സമീപം റാഞ്ചിപൂര്‍ ഗ്രാമത്തിലാണ് മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. പ്രഭാതി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. നോട്ട് നിരോധം നടപ്പാക്കിയതിനു തൊട്ടടുത്ത ദിവസമായിരുന്നു ലക്ഷ്മി നായകുമായുള്ള പ്രഭാതിയുടെ വിവാഹം. വിവാഹാവശ്യത്തിലേക്കുള്ള മുഴുവന്‍ തുകയും പ്രഭാതിയുടെ മാതാപിതാക്കള്‍ കണ്ടെത്തിവെച്ചിട്ടുണ്ടായിരുന്നെങ്കിലും വിവാഹത്തിന് തലേദിവസം ഇങ്ങനെയൊരു പ്രഖ്യാപനം മോദി നടത്തുമെന്ന് ഇവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പഴയ നോട്ടുകളായി 1.70 ലക്ഷം രൂപ നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിര്‍ബന്ധിതരായത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ വരന്റെ വീട്ടുകാര്‍ തയാറായില്ല. പണം പുതിയ നോട്ടുകളായി നല്‍കാന്‍ കുറച്ച് ദിവസത്തെ സാവകാശം ലഭിച്ചെങ്കിലും പ്രഭാതിയുടെ മാതാപിതാക്കള്‍ക്ക് ഇത്രയും തുക മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞദിവസം പ്രഭാതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story