Quantcast

ഗൃഹപാഠം ചെയ്തില്ല, 7 വയസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ബെല്‍റ്റ് കൊണ്ടുള്ള മര്‍ദ്ദനം

MediaOne Logo

Jaisy

  • Published:

    8 Aug 2017 11:34 PM GMT

ഗൃഹപാഠം ചെയ്തില്ല, 7 വയസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ബെല്‍റ്റ് കൊണ്ടുള്ള മര്‍ദ്ദനം
X

ഗൃഹപാഠം ചെയ്തില്ല, 7 വയസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ബെല്‍റ്റ് കൊണ്ടുള്ള മര്‍ദ്ദനം

ബംഗളൂരുവിലെ നീലമംഗളയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്

ഗൃഹപാഠം ചെയ്യാന്‍ മറന്നതിന് ഏഴ് വയസുകാരിയെ ട്യൂഷന്‍ ടീച്ചര്‍ ബെല്‍റ്റ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. ബംഗളൂരുവിലെ നീലമംഗളയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബിസിനിസുകാരനായ ശിവകുമാറിന്റെ മകള്‍ ഭാവനക്കാണ് മര്‍ദ്ദനമേറ്റത്.

സെന്റ്.ജോസഫ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഭാവന. നീലമംഗളയിലെ സുഭാഷ് നഗറില്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്ന ലത(40) എന്ന സ്തീയുടെ അടുത്താണ് ഭാവന ട്യൂഷന് പോകുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ട്യൂഷന്‍ സെന്റര്‍ നടത്തുന്ന ലതയെ പ്രദേശവാസികള്‍ക്കെല്ലാം ബഹുമാനവുമാണ്. എല്ലാ വിഷയത്തിനും ട്യൂഷനെടുക്കുന്ന ഇവിടെ നിരവധി വിദ്യാര്‍ഥികളും പഠിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗൃപപാഠം പൂര്‍ത്തിയാക്കാതെ ട്യൂഷന്‍ സെന്ററിലെത്തിയ ഭാവനയെ ലത ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടിലെത്തിയ ഭാവന മാതാപിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് അവര്‍ പൊലീസിന് പരാതി നല്‍കുകയുമായിരുന്നു. ലതക്കെതിരെ മുന്‍പും പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story