Quantcast

ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായുളള ബില്‍ ലോക്സഭയില്‍ വെച്ചു

MediaOne Logo

Sithara

  • Published:

    9 Aug 2017 10:38 PM GMT

ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായുളള ബില്‍ ലോക്സഭയില്‍ വെച്ചു
X

ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായുളള ബില്‍ ലോക്സഭയില്‍ വെച്ചു

തൊഴിലാളികളുടെ ഇപിഎഫ് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന വിഷയത്തില്‍ രാജ്യസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കും

ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ വെച്ചു. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗലോട്ടാണ് ബില്‍ സഭയില്‍ വെച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് വിവിധ പാര്‍ട്ടികള്‍ ഇന്നും ലോക്സഭയില്‍ ബഹളമുയര്‍ത്തി. ബഹളത്തെ തുടര്‍ന്ന് രണ്ടു തവണ സഭ നിര്‍ത്തിവെച്ചു. ജീവനക്കാരുടെ ഇ.പി.എഫ് നിക്ഷേപം ഓഹരിവിപണിയിലേക്ക് മാറ്റുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രാജ്യസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു. ജീവനക്കാരുടെ അധ്വാനത്തില്‍ നിന്ന് സ്വരൂപിക്കുന്ന തുക ഊഹക്കച്ചവടമായ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് ആശങ്കാജനകമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണത്തിനായി ഡിഎംകെ അംഗം തിരുച്ചിശിവ ഒരു വര്‍ഷം മുന്‍പ് രാജ്യസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ബില്ലാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് ലോക്സഭയില്‍ കൊണ്ടുവന്നത്. ലോക്സഭയും ബില്‍ അംഗീകരിച്ചാല്‍ ഇത് നിയമമാവുകയും ഭിന്നലിംഗക്കാരെ സാമൂഹികമായി അംഗീകരിക്കാനും അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാനും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടാവും. ഭിന്നലിംഗ വിഭാഗത്തില്‍ പെട്ടവര്‍ പട്ടികജാതിയിലോ വര്‍ഗത്തിലോ ഉള്‍പ്പെടുന്നവരല്ലെങ്കില്‍ അവരെ ഒബിസി വിഭാത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഭിന്നലിംഗ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ആറ് മാസം തടവു ശിക്ഷയാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ഇത് അപര്യാപ്തമാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ടെങ്കിലും പാര്‍ലമെന്റ് തലത്തില്‍ ഈ വിഷയത്തില്‍ ആദ്യ ഇടപെടല്‍ എന്ന് നിലയ്ക്ക് ചരിത്രപരമായ പ്രാധാന്യമാണ് ബില്ലിനുള്ളത്.

TAGS :

Next Story