Quantcast

പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് മദ്യപാനി വനിതാ പൊലീസിന്റെ മുഖത്തടിച്ചു

MediaOne Logo

Jaisy

  • Published:

    25 Aug 2017 3:28 PM GMT

പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് മദ്യപാനി വനിതാ പൊലീസിന്റെ മുഖത്തടിച്ചു
X

പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് മദ്യപാനി വനിതാ പൊലീസിന്റെ മുഖത്തടിച്ചു

ശില്‍പ ഗോവാക്കര്‍(57) എന്ന പൊലീസുകാരിക്കാണ് അടിയേറ്റത്

പൊലീസ് സ്റ്റേഷനകത്ത് വച്ച് മദ്യപന്‍ വനിതാ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ചു. മുംബൈ, മലഡിലെ കുരാര്‍ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സ്റ്റേഷനിലെ ശില്‍പ ഗോവാക്കര്‍(57) എന്ന പൊലീസുകാരിക്കാണ് അടിയേറ്റത്.

പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് മംഗള്‍ യാദവ്(36)എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. സ്റ്റേഷനിലെത്തിച്ച ഇയാളോട് സംസാരിക്കുന്നതിനിടയില്‍ മംഗള്‍ ശില്‍പയുടെ കരണത്തടിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഡ്യൂട്ടി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മംഗളിനെ അറസ്റ്റ് ചെയ്തതായി സീനിയര്‍ ഇന്‍സ്പെക്ടര്‍ ലിമ്പാന വെഹമാനെ പറഞ്ഞു.

TAGS :

Next Story