Quantcast

ഇനി രാജ്യസഭാംഗമാകില്ലെന്ന് യെച്ചൂരി

MediaOne Logo

Subin

  • Published:

    24 Sep 2017 2:51 PM GMT

ഇനി രാജ്യസഭാംഗമാകില്ലെന്ന് യെച്ചൂരി
X

ഇനി രാജ്യസഭാംഗമാകില്ലെന്ന് യെച്ചൂരി

ഒരാള്‍ രണ്ട് തവണ പാര്‍ലമെന്റ് അംഗമാവുക എന്നതാണ് പാര്‍ട്ടി ചട്ടം. ജനറല്‍ സെക്രട്ടറി എന്നനിലയില്‍ ഇത് നടപ്പാക്കലാണ് തന്റെ കടമയെന്ന് യെച്ചൂരി പറഞ്ഞു

മൂന്നാം തവണയും രാജ്യസഭാംഗം ആകാനില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരാള്‍ രണ്ട് തവണ പാര്‍ലമെന്റ് അംഗമാവുക എന്നതാണ് പാര്‍ട്ടി ചട്ടം. ജനറല്‍ സെക്രട്ടറി എന്നനിലയില്‍ ഇത് നടപ്പാക്കലാണ് തന്റെ കടമയെന്ന് യെച്ചൂരി പറഞ്ഞു. യെച്ചൂരി രാജ്യസഭാംഗമാവുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ്സ് അറിയിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഇത് വിവാദമായ പശ്ചാതലത്തിലാണ് യെച്ചൂരിയുടെ വിശദീകരണം

TAGS :

Next Story