Quantcast

ബാബ്റി മസ്ജിദ് ഗൂഢാലോചനക്കേസ്: വിചാരണ നേരിടാൻ ഒരുക്കമെന്ന് അദ്വാനി

MediaOne Logo

Sithara

  • Published:

    30 Sep 2017 8:16 PM GMT

ബാബ്റി മസ്ജിദ് ഗൂഢാലോചനക്കേസ്: വിചാരണ നേരിടാൻ ഒരുക്കമെന്ന് അദ്വാനി
X

ബാബ്റി മസ്ജിദ് ഗൂഢാലോചനക്കേസ്: വിചാരണ നേരിടാൻ ഒരുക്കമെന്ന് അദ്വാനി

എല്‍.കെ അദ്വാനി, കല്യാണ്‍സിങ്, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരെ ഗൂഢാലോചനക്കേസില്‍ കുറ്റവിമുക്തരാക്കിയ കീഴ്‍കോടതി വിധികള്‍ റദ്ദാക്കണമെന്ന് സി.ബി.ഐ കോടതിയോട് ആവശ്യപ്പെട്ടു

ബാബരി മസ്ജിദ് ഗൂഢാലോചന കേസില്‍ വിചാരണ നേരിടാൻ ഒരുക്കമെന്ന് എല്‍.കെ അദ്വാനി. എല്‍.കെ അദ്വാനിയുള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷിച്ചിരുന്നു. രണ്ട് വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിക്കൂടേ എന്നും സുപ്രീം കോടതി ചോദിച്ചു. എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളെ ഉള്‍പ്പെടുത്തിയിലുള്ള സംയുക്ത കുറ്റപത്രം ലക്നൌ വിചാരണ കോടതിയില്‍ സമര്‍പ്പിക്കാന്‍ സിബിഐ യോട് കോടതി നിര്‍ദേശിച്ചേക്കും. കേസില്‍ ഇന്ന് വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി വാക്കാല്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. എല്‍.കെ അദ്വാനി, കല്യാണ്‍സിങ്, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരെ ഗൂഢാലോചനക്കേസില്‍ കുറ്റവിമുക്തരാക്കിയ കീഴ്‍കോടതി വിധികള്‍ റദ്ദാക്കണമെന്ന് സി.ബി.ഐ കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ ഉച്ചക്ക് ശേഷവും വാദം കേള്‍ക്കല്‍ തുടരും.

കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ലക്‍നൌ ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചുള്ള പ്രതികളുടെ വെറുതെവിടല്‍ അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ എല്ലാ കക്ഷികളോടും തങ്ങളുടെ വാദം എഴുതി നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കണമോ വേണ്ടെയോ എന്ന കാര്യത്തില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story