Quantcast

പൊലീസ് നടപടി കാടത്തമെന്ന് സ്റ്റാലിന്‍

MediaOne Logo

Damodaran

  • Published:

    3 Oct 2017 3:50 PM GMT

പൊലീസ് നടപടി കാടത്തമെന്ന് സ്റ്റാലിന്‍
X

പൊലീസ് നടപടി കാടത്തമെന്ന് സ്റ്റാലിന്‍

സമാധാനപരമായി സമരം നടത്തുന്നവരുമായി സംസാരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. അതിനുപകരം അധികാരത്തിന്‍റെ കരുത്ത് കാട്ടി പൊലീസിനെ ഉപയോഗിച്ച് സമരത്തെ നേരിടാന്‍ ശ്രമിച്ചത്.....

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെയുള്ള പൊലീസ് നടപടിയെ വിമര്‍ശിച്ച് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ് എംകെ സ്റ്റാലിന്‍. പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സമാധാനപരമായി സമരം നടത്തുന്നവരുമായി സംസാരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. അതിനുപകരം അധികാരത്തിന്‍റെ കരുത്ത് കാട്ടി പൊലീസിനെ ഉപയോഗിച്ച് സമരത്തെ നേരിടാന്‍ ശ്രമിച്ചത് തികഞ്ഞ കാടത്തമാണ് - സ്റ്റാലിന്‍ പറഞ്ഞു.

TAGS :

Next Story