Quantcast

ജഡ്ജിമാരുടെ എണ്ണം ഉയര്‍ത്തണം; മോദിക്ക് മുന്നില്‍ വികാരാധീനനായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

MediaOne Logo

admin

  • Published:

    4 Nov 2017 11:24 PM IST

ജഡ്ജിമാരുടെ എണ്ണം ഉയര്‍ത്തണം; മോദിക്ക് മുന്നില്‍ വികാരാധീനനായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
X

ജഡ്ജിമാരുടെ എണ്ണം ഉയര്‍ത്തണം; മോദിക്ക് മുന്നില്‍ വികാരാധീനനായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതമാസം നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണക്കാരന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ടെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍.

കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതമാസം നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണക്കാരന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ടെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍. പ്രധാനമന്ത്രി പങ്കെടുത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത സമ്മേളനത്തിലാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം.

നീതിന്യായ സംവിധാനത്തിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പ്രഭാഷണത്തിനിടെ വികാരാധീനനായി. 38 ലക്ഷം കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് പരിഹരിക്കാന്‍‍ ജഡ്ജിമാരുടെ എണ്ണം 40,000 ആക്കി ഉയര്‍ത്തണം. എല്ലാ ഭാരവും ജഡ്ജിമാരുടെമേല്‍ കെട്ടിവെക്കാനാവില്ല. ലോ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെടുന്നുവെന്ന് പറഞ്ഞാണ് ഠാക്കൂര്‍ വികാരാധീനനായത്. അമേരിക്കയില്‍ ഒരു വര്‍ഷം തീര്‍പ്പാക്കുന്നത് 81 കേസുകള്‍ മാത്രാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് ‍2600 കേസാണ്. പുതിയ നിയമനങ്ങള്‍ നടത്താതെ കോര്‍പ്പറേറ്റുകള്‍ക്കായി പ്രത്യേക വാണിജ്യ കോടതികള്‍ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ടിഎസ് ഠാക്കൂര്‍ വിമര്‍ശിച്ചു.

TAGS :

Next Story