Quantcast

വിസ കാലാവധി കഴിഞ്ഞ 1500 ആഫ്രിക്കന്‍ പൗരന്‍മാരെ തിരിച്ചയക്കും

MediaOne Logo

Alwyn K Jose

  • Published:

    10 Dec 2017 4:56 AM GMT

വിസ കാലാവധി കഴിഞ്ഞ 1500 ആഫ്രിക്കന്‍ പൗരന്‍മാരെ തിരിച്ചയക്കും
X

വിസ കാലാവധി കഴിഞ്ഞ 1500 ആഫ്രിക്കന്‍ പൗരന്‍മാരെ തിരിച്ചയക്കും

വിസ കാലാവധി അവസാനിച്ചശേഷം ഇന്ത്യയില്‍ തങ്ങുന്ന 1,500 ആഫ്രിക്കന്‍ പൗരന്‍മാരുടെ പട്ടിക ബംഗളൂരു പൊലീസ് തയാറാക്കി.

വിസ കാലാവധി അവസാനിച്ചശേഷം ഇന്ത്യയില്‍ തങ്ങുന്ന 1,500 ആഫ്രിക്കന്‍ പൗരന്‍മാരുടെ പട്ടിക ബംഗളൂരു പൊലീസ് തയാറാക്കി. ഈ മാസം അവസാനത്തിനുമുമ്പ് ഇവരെ കണ്ടെത്തി തിരിച്ചയയ്ക്കാനാണ് ബംഗളൂരു പൊലീസിന്റെ നീക്കം. ലഹരി-മയക്കുമരുന്ന് കേസുകളില്‍ ആഫ്രിക്കന്‍ പൗരന്‍മാര്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്നതു പരിഗണിച്ചാണ് ബംഗളൂരു പൊലീസ് നടപടിയെന്നാണു സൂചന. 6,000 ആഫ്രിക്കന്‍ വിദ്യാര്‍ഥികളാണ് ബംഗളൂരുവില്‍ മാത്രം പഠിക്കുന്നത്. ഇവരെ കൂടാതെ 1500ല്‍ അധികംപേര്‍ വിസ കാലാവധി അവസാനിച്ചതിനുശേഷവും ഇന്ത്യയില്‍ തങ്ങുന്നു. ഇവരുടെ പട്ടികയാണ് ബംഗളൂരു പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചിരിക്കുന്നത്. വിസ കാലാവധി അവസാനിച്ചശേഷം ഇന്ത്യയില്‍ തങ്ങിയ 50 വിദ്യാര്‍ഥികളെ കഴിഞ്ഞദിവസം സ്വദേശത്തേക്കു തിരിച്ചയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരെ തിരിച്ചയയ്ക്കുന്നതിന് നടപടി സ്വീകരിക്കുന്നത്.

TAGS :

Next Story