Quantcast

പാമോലിന്‍ കേസില്‍ വിചാരണ തുടരാമെന്ന്‌ സുപ്രീം കോടതി

MediaOne Logo

admin

  • Published:

    29 Jan 2018 8:11 PM GMT

പാമോലിന്‍ കേസില്‍ വിചാരണ തുടരാമെന്ന്‌ സുപ്രീം കോടതി
X

പാമോലിന്‍ കേസില്‍ വിചാരണ തുടരാമെന്ന്‌ സുപ്രീം കോടതി

പാമോലിന്‍ കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പി ജെ തോമസ്, ജിജി തോംസണ്‍‌, ടി എച്ച് മുസ്തഫ എന്നിവരുടെ ഹരജി തള്ളിയാണ് സുപ്രീം കോടതിയുടെ വിധി.

പാമോലിന്‍ കേസില്‍ വിചാരണ നപടികള്‍ തുടരാമെന്ന് സുപ്രീംകോടതി. കേസില്‍ കുറ്റവിമുക്തരാക്കി വിചാരണ നടപടികള്‍ അവസാനിപ്പിക്കണമെന്ന പിജെ തോമസ്, ജിജി തോംസണ്‍, ടിഎച്ച് മുസ്ഥഫ എന്നിവരുടെ ആവശ്യം കോടതി തള്ളി. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോടതിയുടെ വിമര്‍ശം.

പാമോലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അതിനാല്‍ കുറ്റവിമുക്തരാക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതികളായ പിജെ തോമസ്, ജിജി തോംസണ്‍, ടിഎച്ച് മുസ്ഥ എന്നിവര്‍ സുപ്രിം കോടതയില്‍ ഹരജി നല്‍കിയത്. കേസില്‍ കക്ഷി ചേര്‍ന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ ആവശ്യത്തെ എതിര്‍ത്തു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വാദിച്ച്നേരത്തെ പ്രതികള്‍ നല്‍കിയ ഹരജികള്‍ ഹൈക്കോടതിയും സുപ്രിം കോടതിയതും നേരത്തെ തള്ളിയതാണെന്നും, ഇതേ ആവശ്യം ഉന്നയിച്ച് വീണ്ടും സുപ്രിം കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്നും വിഎസിന്‍റെ അഭിഭാഷകന്‍ വാദിച്ചു. ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള എതിര്‍ സത്യവാങ്മൂലം നല്‍കാതെ, സംസ്ഥാന സര്‍ക്കാര്‍ ഒളിച്ച് കളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കോടതിയില്‍ പറഞ്ഞു.

ഇതിന് മറുപടിയായാണ് കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ വിജിലന്‍സ് കോതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിവ്യൂ ഹരജി നല്‍കിയിട്ടുണ്ടെന്നും, അതിനാലാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇത് തെറ്റാണെന്ന് വിഎസിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രേഖകള്‍ പരിശോധിച്ച കോടതിക്ക് റിവ്യൂ ഹരജി നല്‍കിയിട്ടില്ലെന്ന കാര്യം ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ്, ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശം ചീഫ് ജസ്റ്റിസ് ടിഎസ് ടാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഉന്നയിച്ചത്. തുടര്‍ന്ന്, കുറ്റവിമുക്തരാക്കണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കുറ്റാരോപിതരുടെ ഹരജികളില്‍ പിന്നീട് വാദം കേള്‍ക്കാമെന്നും, എന്നാല്‍ വിജിലന്‍സ് കോടതിയിലെ വിചാരണ നപടികള്‍ക്ക് ഹരജികള്‍ തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കി

TAGS :

Next Story