Quantcast

കനയ്യകുമാറിന് കോടതിവളപ്പില്‍ മര്‍ദ്ദനം: അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിം കോടതി വിധി ഇന്ന്

MediaOne Logo

admin

  • Published:

    1 Feb 2018 1:33 AM IST

കനയ്യകുമാറിന് കോടതിവളപ്പില്‍ മര്‍ദ്ദനം: അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിം കോടതി വിധി ഇന്ന്
X

കനയ്യകുമാറിന് കോടതിവളപ്പില്‍ മര്‍ദ്ദനം: അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിം കോടതി വിധി ഇന്ന്

കനയ്യ കുമാറിനെ കോടതി മുറിയില്‍ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലും കോടതി അന്തിമ തീരുമാനമെടുക്കും

ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ സംഘ്പരിവാര്‍ അനുകൂല അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും, ആക്ടിവിസ്റ്റുകള്‍ക്കും നേരെ നടത്തിയ ആക്രമണം സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. കോടതി നിര്‍ദേശമുണ്ടായിട്ടും ജെഎന്‍എസ് യു പ്രസിഡണ്ട് കനയ്യ കുമാറിനെ കോടതി മുറിയില്‍ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലും കോടതി അന്തിമ തീരുമാനമെടുക്കും.

സംഭവത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ വിശദ അന്വേഷണം ഉണ്ടാകുന്നത് നല്ലതാണെന്ന് വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടിരുന്നു. അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്ന് സുപ്രിം കോടതി അന്വേഷണത്തിനായി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷ സംഘത്തിന്റെ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story