Quantcast

ഖാദി കമ്മിഷന്റെ കലണ്ടറിലും മഹാത്മാ ഗാന്ധിക്കു പകരം മോദി

MediaOne Logo

Ubaid

  • Published:

    2 Feb 2018 5:38 AM IST

ഖാദി കമ്മിഷന്റെ കലണ്ടറിലും മഹാത്മാ ഗാന്ധിക്കു പകരം മോദി
X

ഖാദി കമ്മിഷന്റെ കലണ്ടറിലും മഹാത്മാ ഗാന്ധിക്കു പകരം മോദി

മോദിയുടെ ചിത്രം പതിപ്പിച്ച നടപടിയിൽ തെറ്റായി ഒന്നും ഇല്ലെന്ന് കെ.വി.ഐ.സി ചെയർമാൻ പ്രതികരിച്ചു

കേന്ദ്ര സര്‍ക്കാറിന്റെ വാര്‍ഷിക കലണ്ടറിന് പിന്നാലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ (കെ.വി.ഐ.സി) 2017ലെ ഡയറിയിലും കലണ്ടറിലും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം. വലിയ ചർക്കയിൽ മോദി നൂൽനൂക്കുന്ന ചിത്രമാണുള്ളത്. മഹാത്മാ ഗാന്ധിയുടെ ചിത്രമായിരുന്നു മുൻപ് ഉണ്ടായിരുന്നത്. ഗാന്ധി ചർക്കയിൽ നൂൽനൂക്കുന്ന പ്രസിദ്ധ ചിത്രത്തിനു പകരമാണ് മോദിയുടെ ചിത്രം. മോദിയുടെ ചിത്രം പതിപ്പിച്ച നടപടിയിൽ തെറ്റായി ഒന്നും ഇല്ലെന്ന് കെ.വി.ഐ.സി ചെയർമാൻ പ്രതികരിച്ചു.

TAGS :

Next Story