Quantcast

ഒരു റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം; മോദിക്ക് രാഹുലിന്റെ കത്ത്

MediaOne Logo

Alwyn K Jose

  • Published:

    1 March 2018 3:40 PM GMT

ഒരു റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം; മോദിക്ക് രാഹുലിന്റെ കത്ത്
X

ഒരു റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം; മോദിക്ക് രാഹുലിന്റെ കത്ത്

സൈനികരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും രാഹുല്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.

വിരമിച്ച സൈനികര്‍ക്കുള്ള ഒരു റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതി ഫലപ്രദമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കത്ത്. സൈനികരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും രാഹുല്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു. സേവനത്തിനിടെ പരിക്കേറ്റ് അകാലത്തില്‍ വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി സൈനികരുടെ ആത്മവീര്യം ഇടിച്ച് താഴ്ത്തുന്നതാണ്. ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും രാഹുല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഏഴാം ശമ്പളക്കമ്മീഷന്‍ ശിപാര്‍ശകളില്‍ സൈനികര്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

TAGS :

Next Story