Quantcast

റിലയന്‍സിലെ മോദിയും വൈഎസ്ആറും

MediaOne Logo

Damodaran

  • Published:

    17 March 2018 4:30 AM GMT

റിലയന്‍സിലെ മോദിയും വൈഎസ്ആറും
X

റിലയന്‍സിലെ മോദിയും വൈഎസ്ആറും

മോദി - അംബാനി ബന്ധം ചര്‍ച്ചയായ വെള്ളിയാഴ്ച തന്നെയായിരുന്നു  ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഢിയുടെ ചരമദിനം....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ സഹിതം പത്രങ്ങളില്‍ റിലയന്‍സ് ജിയോവിന്‍റെ ഭീമന്‍ പരസ്യം വന്നതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോദിയുടെ ഫോട്ടോയുമായി ജിയോവിന്‍റെ പരസ്യം വന്നത്. അന്നു തന്നെ റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലില്‍ മോദിയുമായുള്ള അഭിമുഖവും വന്നു. അധികാരത്തിന്‍റെ ഇടനാഴികളില്‍ തനിക്കുള്ള സ്വാധീനം പറയാതെ പറയുകയായിരുന്നു മുകേഷ് അംബാനി. മോദി - അംബാനി ബന്ധം ചര്‍ച്ചയായ വെള്ളിയാഴ്ച തന്നെയായിരുന്നു ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഢിയുടെ ചരമദിനം. റിലയന്‍യിനും മുകേഷ് അംബാനിക്കുമെതിരെ നിലകൊണ്ട കോണ്‍ഗ്രസിലെ ഒറ്റപ്പെട്ട സ്വരമായിരുന്നു വൈഎസ്ആര്‍ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന രാജശേഖര റെഡ്ഢി. അരവിന്ദ് കേജ്‍രിവാള്‍ പിന്നീടാണ് ആ വേദി കൈയ്യടക്കിയത്.

2009 സെപ്റ്റംബര്‍ രണ്ടിന് ഒരു ഹെലികോപ്റ്റര്‍ അപകടത്തിലാണ് ദുരൂഹസാഹചര്യങ്ങളില്‍ റെഡ്ഢി മരിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയായിരുന്നു അന്ന് വൈഎസ്ആര്‍. ലോക്സഭ തെരഞ്ഞടുപ്പില്‍ അന്നത്തെ അവിഭക്ത ആന്ധ്രപ്രദേശിലെ ആകെയുണ്ടായിരുന്ന 44 സീറ്റുകളില്‍ 33 എണ്ണത്തിലും കോണ്‍ഗ്രസ് വിജയികളായി. രണ്ടാം മന്‍മോഹന്‍ മന്ത്രിസഭ രൂപീകരത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായിരുന്നു വൈഎസ്ആറിന്‍റെ പ്രകടനം. പാവപ്പെട്ട ജനവിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള യുപിഎയുടെ പല പദ്ധതികളുടെയും ആദ്യ പരീക്ഷണം നടന്നിരുന്നത് ആന്ധ്രപ്രദേശിലായിരുന്നു.

റിലയന്‍സിനെ വെല്ലുവിളിച്ച് വൈഎസ്ആര്‍


199ല്‍ എന്‍ഡിഎ സര്‍ക്കാര്‍ എണ്ണ, വാതക ഖനന മേഖലകളിലേക്ക് സ്വകാര്യ മേഖലക്ക് പ്രവേശനം അനുവദിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാതക ഖനിയെന്ന് അറിയപ്പെടുന്ന കൃഷ്ണ - ഗോദാവരി തട്ടിലെ ഖനനത്തിനുള്ള അനുമതി റിലയന്‍സ് സ്വന്തമാക്കി. റിലയന്‍സിന്‍റെ കന്പനികള്‍ സഹോദരങ്ങളായ മുകേഷിനും അനിലിനുമിടയില്‍ വിഭജിക്കപ്പെട്ടതോടെ കൃഷ്ണ -ഗോദാവരി ഖനിയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി. രാജ്യത്തിന്‍റെ സ്വത്തായ വാതക ഖനിയെച്ചൊല്ലി തര്‍ക്കം മുറുകുന്പോള്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാര്‍ ഇതിലിടപെടാതെ കാഴ്ചക്കാരായി മാറി നില്‍ക്കുകയായിരുന്നു. രാജ്യ താത്പര്യം കണക്കിലെടുത്ത് അംബാനി സഹോദരങ്ങള്‍ ഇക്കാര്യത്തില്‍ രമ്യമായ ഒരു പരിഹാരത്തിലെത്തണമെന്ന ഒഴുക്കന്‍ നിലപാടായിരുന്നു യുപിഎയുടേത്. പ്രതിപക്ഷത്തായിരുന്ന ബിജെപിയും സമാന നിലപാടാണ് സ്വീകരിച്ചത്.

ഈ സമയം ഇതിനെതിരെ നിലപാട് സ്വീകരിച്ച ഏക രാഷ്ട്രീയ നേതാവ് വൈഎസ്ആര്‍ ആയിരുന്നു. വാതകം പ്രകൃതി വിഭവമാണെന്നും ഇത് രാഷ്ട്രത്തിന്‍റെ സ്വത്താണെന്നും ഒരു സ്വകാര്യ കന്പനിയുടേതാണെന്നുമായിരുന്നു 2006ല്‍ വൈഎസ്ആര്‍ സ്വീകരിച്ച നിലപാട്. വര്‍ഷങ്ങള്‍ക്ക് ശേഷം സുപ്രീംകോടതിയും സ്വീകരിച്ചത് ഇതേ നിലപാട് തന്നെയായിരുന്നു. കൃഷ്ണ -ഗോദാവരി തട്ടിലെ ഖനനത്തിന് റിലയന്‍സിനുള്ള അനുവാദം റദ്ദാക്കണമെന്ന് കേജ്‍രിവാള്‍ ആവശ്യപ്പെട്ടതും ഇതേ വാദം ചൂണ്ടിക്കാട്ടിയിരുന്നു.


റിലയന്‍സിലെ കുടുംബ തര്‍ക്കം പരിഹരിക്കാന്‍ സഹോദരങ്ങള്‍ മാതാവ് കോകിലബെന്നിനെ ചുമതലപ്പെടുത്തിയപ്പോഴും വൈഎസ്ആര്‍ രൂക്ഷ വിമര്‍ശവുമായി രംഗതെത്തി. വാതകത്തിന്‍റെ കാര്യത്തിലെ ,തര്‍ക്കം പരിഹരിക്കേണ്ടത് റിലയന്‍സ് കുടുംബത്തിലെ അമ്മയല്ല. ആര്‍ക്ക് വാതകം ലഭിക്കണമെന്നും എന്ത് വിലയാണ് നല്‍കേണ്ടതെന്നും തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും റെഡ്ഢി വാദിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രത്തിനുള്ള അവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തുമയച്ചു. അംബാനി സഹോദരന്‍മാര്‍ തമ്മിലുള്ള തര്‍ക്കം പാവപ്പെട്ട ഉപഭോക്താക്കളെ ബാധിക്കരുതെന്നും കത്തില്‍ റെഡ്ഢി ചൂണ്ടിക്കാട്ടിയിരുന്നു,

ഉത്പാദിപ്പിക്കപ്പെടുന്ന വാതകത്തിന്‍റെ പത്ത് ശതമാനം സംസ്ഥാനത്തിന്‍റെ വ്യാവസായിക ആവശ്യത്തിന് ലഭ്യമാക്കണമെന്ന ആവശ്യവും വൈഎസ്ആര്‍ മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ കോകിലബെന്നിനെതതിരെയുള്ള വിവാദ പ്രസ്താവന നടത്തി രണ്ട് മാസത്തിനകം അപകടം വൈഎസ്ആറിന്‍റെ ജീവിതം എടുത്തു. പ്രകൃതിവാതകം റിലയന്‍സ് കമ്പനികളുടെ സ്വത്തല്ലെന്നും കെബി ബേസിന്‍റെ നിയന്ത്രണം സംബന്ധിച്ച് അംബാനി സഹോദരങ്ങള്‍ തമ്മിലെത്തുന്ന തീരുമാനം കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലെന്നും സുപ്രീംകോടതിയെ 2009ല്‍ അറിയിക്കാന്‍ യുപിഎയെ പ്രേരിപ്പിച്ചത് വൈഎസ്ആറിന്‍റെ ശക്തമായ നിലപാടുകളായിരുന്നു


ആന്ധ്രപ്രദേശില്‍ ഒരു അനുകൂല സര്‍ക്കാര്‍ ഉണ്ടാകേണ്ടതിന്‍റെ അവശ്യകത മുകേഷ് അംബാനിയിലെ ബിസിനസുകാരന്‍ തിരിച്ചറിഞ്ഞത് വൈഎസ്ആറിലെ പ്രതിയോഗിയിലൂടയായിരുന്നു. വൈഎസ്ആറിന്‍റെ മകന്‍ ജഗ്മോഹന്‍ റെഡ്ഢിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവിയുടെ എതിരാളികളായ ഈനാടു ടിവിയില്‍ നിക്ഷേപിക്കാന്‍ മുകേഷ് അംബാനിയെ പ്രേരിപ്പിച്ചത് ഈ തിരിച്ചറിവായിരുന്നു. ഈനാടു ടിവിയി ല്‍ തങ്ങള്‍ക്ക് 2,600 കോടിയുടെ ഓഹരിയുണ്ടെന്ന് റിലയന്‍സ് തന്നെ പിന്നീട് ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ സമ്മതിക്കുകയും ചെയ്തു.

TAGS :

Next Story