Quantcast

വിജയ് മല്യ എങ്ങനെ രാജ്യം വിട്ടു? കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് ശിവസേന

MediaOne Logo

admin

  • Published:

    17 March 2018 4:15 PM GMT

വിജയ് മല്യ എങ്ങനെ രാജ്യം വിട്ടു? കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് ശിവസേന
X

വിജയ് മല്യ എങ്ങനെ രാജ്യം വിട്ടു? കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് ശിവസേന

വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് ശിവസേനയുടെ രൂക്ഷവിമര്‍ശം.

വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് ശിവസേനയുടെ രൂക്ഷവിമര്‍ശം. ദാവൂദ് ഇബ്രാഹിമെന്ന ഭീകരനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തുന്ന സര്‍ക്കാറിന്‍റെ മുന്നിലൂടെയാണ് സാമ്പത്തിക ഭീകരനായ വിജയ് മല്യ കടന്നുകളഞ്ഞതെന്ന് ശിവസേന കുറ്റപ്പെടുത്തി. മുഖപത്രമായ സാംമ്നയിലെ എഡിറ്റോറിയലിലാണ് ശിവസേന കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

ലളിത് മോദി ഇന്ത്യയില്‍ നിന്ന് പോയപ്പോള്‍ ബഹളം വെച്ചവര്‍ വിജയ് മല്യ എങ്ങനെ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന ചോദ്യത്തിന് മറുപടി പറയണമെന്ന് ശിവസേന ആവശ്യപ്പെട്ടു. മല്യ രാജ്യം വിടുമെന്ന് ഏത് കൊച്ചുകുഞ്ഞിനും അറിയാമായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ അതറിഞ്ഞില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

അതേസമയം താന്‍ ഇന്ത്യയില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ബിസിനസുകാരനായ തനിക്ക് ഇടക്കിടെ ഇന്ത്യക്ക് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കേണ്ടതുണ്ടെന്നും വിജയ് മല്യ ട്വീറ്റ് ചെയ്തു. തന്‍റെ ആസ്തികള്‍ പരിശോധിക്കാതെയാണോ ബാങ്കുകള്‍ തനിക്ക് ലോണ്‍ അനുവദിച്ചത്? പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച രേഖകളില്‍ സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കിയതാണ്. തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണ്. ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. മാധ്യമ വിചാരണ കാര്യമാക്കുന്നില്ലെന്നും മല്യ വ്യക്തമാക്കി.

TAGS :

Next Story