Quantcast

കോണ്‍ഗ്രസില്‍ തലമുറമാറ്റം പ്രഖ്യാപിച്ച് രാഹുല്‍

MediaOne Logo

Sithara

  • Published:

    31 March 2018 10:08 PM IST

കോണ്‍ഗ്രസില്‍ തലമുറമാറ്റം പ്രഖ്യാപിച്ച് രാഹുല്‍
X

കോണ്‍ഗ്രസില്‍ തലമുറമാറ്റം പ്രഖ്യാപിച്ച് രാഹുല്‍

നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലുള്ള മതില്‍ തകര്‍ക്കലാണ് ആദ്യ ജോലിയെന്ന് 84ആമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ പ്രഖ്യാപിച്ചു

കോണ്‍ഗ്രസില്‍ തലമുറ മാറ്റം പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലുള്ള മതില്‍ തകര്‍ക്കലാണ് ആദ്യ ജോലിയെന്ന് 84ആമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ പ്രഖ്യാപിച്ചു. പ്രവര്‍ത്തക സമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്‍റെ പൂര്‍ണ ചുമതല പ്ലീനറി സമ്മേളനം രാഹുലിനെ ഏല്‍പിച്ചു.

കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികള്‍ ഇനി ഉണ്ടാകില്ലെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്‍റെ വേദിയെന്നാല്‍ യുവാക്കളുടെ വേദിയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാജ്യത്തെ മാറ്റിമറിക്കാനുള്ള ശക്തിയുണ്ട്. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ പറഞ്ഞു.

പ്രവര്‍ത്തക സമിതിയില്‍ വരാനിരിക്കുന്ന മാറ്റത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നത് കൂടിയായിരുന്നു രാഹുലിന്റെ വാക്കുകള്‍. കേരളത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രത്യേക ക്ഷണിതാക്കളായി പ്രവര്‍ത്തക സമിതിയിലേക്ക് എത്തുമെന്നാണ് സൂചന.

TAGS :

Next Story