Quantcast

ഇരുകൈകളുമില്ലാത്തയാള്‍ ഡ്രൈവിങ് ലൈസന്‍സ് പൊരുതി നേടി

MediaOne Logo

Sithara

  • Published:

    2 April 2018 7:03 PM GMT

ഇരുകൈകളുമില്ലാത്തയാള്‍ ഡ്രൈവിങ് ലൈസന്‍സ് പൊരുതി നേടി
X

ഇരുകൈകളുമില്ലാത്തയാള്‍ ഡ്രൈവിങ് ലൈസന്‍സ് പൊരുതി നേടി

വിക്രം അഗ്നിഹോത്രിയെന്ന 45 വയസ്സുകാരനാണ് നിയമ പോരാട്ടം നടത്തി ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത്.

ഇരുകൈകളുമില്ലാത്തയാള്‍ കാലുകള്‍ കൊണ്ട് കാര്‍ ഓടിക്കുന്നത് സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ടോ? അങ്ങനെയൊരാള്‍ ഡ്രൈവിങ് ലൈസന്‍സ് കൂടി സ്വന്തമാക്കിയാലോ? വിക്രം അഗ്നിഹോത്രിയെന്ന 45 വയസ്സുകാരനാണ് നിയമ പോരാട്ടം നടത്തി അസാധ്യമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന കാര്യം സാധ്യമാക്കിയത്. ഇന്‍ഡോറിലാണ് സംഭവം.

നേരത്തെ കാറോടിക്കാന്‍ വിക്രം ഡ്രൈവറെ നിയമിച്ചിരുന്നു. പക്ഷേ സ്വന്തം കാര്യങ്ങള്‍ക്ക് ആരെയും ആശ്രയിക്കില്ലെന്ന നിലപാടിലേക്ക് വൈകാതെ വിക്രമെത്തി. അങ്ങനെയാണ് കാര്‍ സ്വയം ഓടിക്കണമെന്ന് തോന്നിത്തുടങ്ങിയത്. ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ള കാറാണ് വിക്രം ഓടിക്കുന്നത്. വലത് കാല്‍ കൊണ്ട് സ്റ്റിയറിംഗ് തിരിക്കും. ഇടത് കാലാകട്ടെ ആക്സിലറേറ്ററിലും ഉറപ്പിക്കും. കഴിഞ്ഞ വര്‍ഷം മെയിലാണ് വിക്രം അഗ്നിഹോത്രിക്ക് ലേണേഴ്സ് ലൈസന്‍സ് കിട്ടിയത്. പക്ഷേ ഒരു വര്‍ഷവും നാല് മാസവും കാത്തിരിക്കേണ്ടിവന്നു ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍.

കാല്‍ കൊണ്ട് വണ്ടി ഭംഗിയായി ഓടിക്കുമെങ്കിലും കൈകൊണ്ട് കാണിക്കേണ്ട സിഗ്നല്‍ നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അധികൃതര്‍ അപേക്ഷ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് വിക്രം ഗ്വാളിയോര്‍ ട്രാന്‍സ്പോര്‍ട്ട് ട്രിബ്യൂണലിനെ സമീപിച്ചു. കേന്ദ്രമന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ നിവേദനം നല്‍കി. ഒടുവില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാകും വിധത്തില്‍ കാറില്‍ പരിഷ്കരണം വരുത്താന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഒടുവില്‍ ഈ വര്‍ഷം സെപ്തംബര്‍ 30നാണ് വിക്രമിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിക്കൊണ്ട് ലൈസന്‍സ് ലഭിച്ചത്.

TAGS :

Next Story