Quantcast

ബാബരി മസ്‍ജിദ് പുതുക്കി പണിയണമെന്ന് സുബ്രഹ്മണ്യം സ്വാമി

MediaOne Logo

Alwyn

  • Published:

    4 April 2018 7:18 PM GMT

ബാബരി മസ്‍ജിദ് പുതുക്കി പണിയണമെന്ന് സുബ്രഹ്മണ്യം സ്വാമി
X

ബാബരി മസ്‍ജിദ് പുതുക്കി പണിയണമെന്ന് സുബ്രഹ്മണ്യം സ്വാമി

ബാബരി മസ്ജിദ് പുതുക്കി പണിയണമെന്ന് സുബ്രഹ്മണ്യം സ്വാമി. സരയു നദിയുടെ ഒരു കരയില്‍ ബാബരി മസ്ജിദും മറുകരയില്‍ രാമക്ഷേത്രവും നിര്‍മിക്കുകയാണ് വേണ്ടത്.

ബാബരി മസ്ജിദ് പുതുക്കി പണിയണമെന്ന് സുബ്രഹ്മണ്യം സ്വാമി. സരയു നദിയുടെ ഒരു കരയില്‍ ബാബരി മസ്ജിദും മറുകരയില്‍ രാമക്ഷേത്രവും നിര്‍മിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഉത്തര്‍ പ്രദേശിലെ മുസ്‍‌ലിം മതനേതൃത്വവുമായി ഏകദേശ ധാരണയുണ്ടായിട്ടുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

രാമക്ഷേത്രത്തിന്റെ കാര്യത്തിലുള്ള കോടതി വിധി അംഗീകരിക്കാന്‍ യുപിയിലെ മുസ്‌ലിം മത നേതൃത്വം തയ്യാറാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അടിയന്തരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തയ്യാറാകണം. എറണാകുളം ജില്ലാ കലക്ടര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള 5000 ഏക്കര്‍ ഭൂമി കുത്തക മുതലാളിമാരില്‍ നിന്ന് പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

TAGS :

Next Story