Quantcast

ഉത്തരാഖണ്ഡില്‍ നാശം വിതച്ച് കനത്ത മഴ തുടരുന്നു

MediaOne Logo

admin

  • Published:

    4 April 2018 7:49 PM GMT

ഉത്തരാഖണ്ഡില്‍ നാശം വിതച്ച് കനത്ത മഴ തുടരുന്നു
X

ഉത്തരാഖണ്ഡില്‍ നാശം വിതച്ച് കനത്ത മഴ തുടരുന്നു

മണ്ണിടിച്ചിലിലും മറ്റു അപകടങ്ങളിലും മരിച്ചവരുടെ എണ്ണം 9 ആയി. ഗംഗ ഉള്‍പ്പെടെ പ്രധാന നദികളും കൈവഴികളും മൂന്ന് ദിവസമായി കര കവിഞ്ഞാണ്

ഉത്തരാഖണ്ഡില്‍ നാശം വിതച്ച് കനത്ത മഴ തുടരുന്നു.മണ്ണിടിച്ചിലിലും മറ്റു അപകടങ്ങളിലും മരിച്ചവരുടെ എണ്ണം 9 ആയി. ഗംഗ ഉള്‍പ്പെടെ പ്രധാന നദികളും കൈവഴികളും മൂന്ന് ദിവസമായി കര കവിഞ്ഞാണ് ഒഴുകുന്നത്.

ഉത്തരാഖണ്ഡില്‍ 3 ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നീരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ നദി തിരങ്ങള്‍ അടക്കമുള്ള പരിസ്ഥിതി ലോല മേഖലകളില്‌ താമസിക്കുന്നവര്‍‌ക്കും തീര്‍ത്ഥാടകര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രുദ്ര പ്രയാഗ് ,ഉത്തരകാശി മേഖലകളിലാണ് അപകടസാധ്യത കൂടുതലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദരം വ്യക്തമാക്കി. ഹരിദ്വാരില്‍ ഉള്‍പ്പെടെ ഗംഗാ നദി കരകവിഞ്ഞാണ് ഒഴുകുന്നത്. ഗംഗയുടെ പ്രധാന കൈവഴികളായ സരയൂ, ശാര്‍ദ, കോസി, നന്ദുര്‍ തുടങ്ങിയവയില്‍ അപകടകരമായ തോതില്‍ വെള്ളം ഉയര്‍ന്നു കഴിഞ്ഞു. മഴ കനത്തതോടെ മണ്ണിടിച്ചിലും ശ്കതമാണ്.ഇതെ തുടര്‍ന്ന റിഷികേശ്-ബദ്രി നാഥ്, റിഷി കേശ്-കേദാര്‍നാഥ് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഈ സാഹചര്യത്തില്‍ ബദ്രി നാഥ്, കേദാര്നാഥ് തീര്‍ദാടകരുടെ യാത്ര താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

TAGS :

Next Story