Quantcast

അലഹാബാദ് കോളേജില്‍ നിന്നും 12അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി

MediaOne Logo

Jaisy

  • Published:

    5 April 2018 11:13 AM GMT

അലഹാബാദ് കോളേജില്‍ നിന്നും 12അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി
X

അലഹാബാദ് കോളേജില്‍ നിന്നും 12അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി

വ്യാഴാഴ്ച കോളേജ് ക്യാമ്പസിനുള്ളില്‍ കയറിക്കൂടിയ പെരുമ്പാമ്പ് കോളേജിലാകെ ഭീതി പടര്‍ത്തി

അലഹാബാദ് ശ്യാമപ്രസാദ് മുഖര്‍ജി ഗവ.ഡിഗ്രി കോളേജില്‍ നിന്നും പന്ത്രണ്ടടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച കോളേജ് ക്യാമ്പസിനുള്ളില്‍ കയറിക്കൂടിയ പെരുമ്പാമ്പ് കോളേജിലാകെ ഭീതി പടര്‍ത്തി. ഒടുവില്‍ കോളേജിലെ പ്രൊഫസര്‍ തന്നെയാണ് പാമ്പിനെ പിടികൂടിയത്.

ബോട്ടണി വിഭാഗത്തിലെ മുതിര്‍ന്ന പ്രൊഫസറായ എന്‍.ബി സിംഗാണ് പാമ്പിനെ പിടികൂടിയത്. 40 കിലോ തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് പ്രൊഫസര്‍ പറഞ്ഞു. ഡസന്‍ കണക്കിന് പാമ്പുകളെ പിടികൂടിയിട്ടുള്ള ആളാണ് സിംഗ്. പെരുമ്പാമ്പുകള്‍ അപകടകാരികളല്ലെന്നും അവയെ പ്രകോപിപ്പിച്ചാല്‍ മാത്രമേ അവ ഉപദ്രവിക്കാറുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story