Quantcast

നോട്ട് അസാധുവാക്കല്‍: രണ്ടാം ഘട്ട സമരം ശക്തമാക്കി കോണ്‍ഗ്രസ്

MediaOne Logo

Sithara

  • Published:

    7 April 2018 11:13 AM IST

നോട്ട് അസാധുവാക്കല്‍: രണ്ടാം ഘട്ട സമരം ശക്തമാക്കി കോണ്‍ഗ്രസ്
X

നോട്ട് അസാധുവാക്കല്‍: രണ്ടാം ഘട്ട സമരം ശക്തമാക്കി കോണ്‍ഗ്രസ്

നോട്ട് അസാധുവാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യത്തെ ആര്‍ബിഐ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു

നോട്ട് അസാധുവാക്കലിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ വന്‍ ജനപങ്കാളിത്തം. രാജ്യത്തെ എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലേക്കും നടന്ന പ്രതിഷേധ മാര്‍ച്ചിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി. എഐസിസി അംഗം ആനന്ദ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് ജന്തര്‍മന്ദറില്‍ വച്ചുതന്നെ പൊലീസ് തടഞ്ഞു.

നോട്ട് അസാധുവാക്കല്‍ രാജ്യത്തുണ്ടാക്കിയ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നു ആര്‍ബിഐ കേന്ദ്രങ്ങളിലേക്കുള്ള മാര്‍ച്ച്.രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട പ്രധാനമന്ത്രിയും ആര്‍ബിഐ ഗവര്‍ണറും രാജിവക്കണം, കര്‍ഷക കടം എഴുതി തള്ളണം, സ്വീസ് ബാഹ്കില്‍ അക്കൌണ്ടുള്ളവരുടെ ലിസ്റ്റ്പുറത്ത് വിടണം തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.

ഡല്‍ഹിയില്‍ എഐസിസി അംഗം ആനനന്ദ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ജന്ദര്‍മന്തറില്‍ നിന്നും ആര്‍ബിഐ കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ച് ആരംഭിച്ച ഉടന്‍ പൊലീസ് തടഞ്ഞു.മുംബൈയില്‍ എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജെവാല, കൊല്‍ക്കൊത്തയില്‍ INTUC ദേശീയ അധ്യക്ഷന്‍ സഞ്ജീവ് റെഡ്ഡി, ചെന്നെയില്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അഹമ്മബാദില്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അഹമ്മദാബാദില്‍ പരിപാടിക്കിടെ ശുഷീല്‍ കുമാര്‍ ഷിന്‍ഡയെ പൊലീസ് അരസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

TAGS :

Next Story