Quantcast

ഡിഎംകെയുമായി ചേര്‍ന്ന് പനീര്‍ശെല്‍വം പാര്‍ട്ടിയെ വഞ്ചിച്ചതായി ശശികല

MediaOne Logo

admin

  • Published:

    11 April 2018 7:14 AM IST

ഡിഎംകെയുമായി ചേര്‍ന്ന് പനീര്‍ശെല്‍വം പാര്‍ട്ടിയെ വഞ്ചിച്ചതായി ശശികല
X

ഡിഎംകെയുമായി ചേര്‍ന്ന് പനീര്‍ശെല്‍വം പാര്‍ട്ടിയെ വഞ്ചിച്ചതായി ശശികല

ശശികലക്ക് 131 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് എഐഎഡിഎംകെ നേതൃത്വം അവകാശപ്പെട്ടു. ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്ന് ശശികല

ഡിഎംകെയുമായി ചേര്‍ന്ന് പനീര്‍ശെല്‍വം പാര്‍ട്ടിയെ വഞ്ചിച്ചതായി എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല. പാര്‍ട്ടി ആസ്ഥാനത്ത് എംഎല്‍എമാരോട് സംസാരിക്കുകയായിരുന്നു അവര്‍. നാളിതുവരെ അമ്മക്കായാണ് ഞാന്‍ ജീവിച്ചത്. ഇനിയും അത് തുടരും. അമ്മയുടെ മക്കളെല്ലാം കൂടെ ഉണ്ടാകണമെന്നാണ് എന്‍റെ ആഗ്രഹം, നമ്മളാരാണെന്ന് നമുക്ക് തെളിയിക്കാം. അവര്‍ക്ക് നമ്മളെ വിഭജിക്കാനാവില്ല - ശശികല പറഞ്ഞു.

രാജിക്കായി താന്‍ സമ്മര്‍ദം ചെലുത്തിയതായാണ് പനീര്‍ശെല്‍വം ഇപ്പോള്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ ശശികല തനിക്കരികിലിരുന്ന് സംസാരിച്ചിരുന്ന പനീര്‍ശെല്‍വം 48 മണിക്കൂറിനകം എന്തിനാണ് ഇത്തരത്തിലുള്ള നുണകള്‍ പറയുന്നതെന്ന് ചോദിച്ചു. ഈ 48 മണിക്കൂറിനകം എന്താണ് സംഭവിച്ചത്. അമ്മ ഏത് പാര്‍ട്ടിയോടാണ് പോരാടിയിരുന്നത് അവരുമായി ചേര്‍ന്നാണ് പനീര്‍ശെല്‍വം ഇപ്പോള്‍ പാര്‍ട്ടിയെ വഞ്ചിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയാണെന്നത് കൊണ്ടു മാത്രം അമ്മയുടെ പാതയില്‍ നിന്ന് മാറി ചലിക്കാന്‍ പനീര്‍ശെല്‍വത്തിന് അധികാരമില്ല. അമ്മയുടെ മരണത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും ജുഡീഷ്യല്‍ അന്വേഷണവുമെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. പാര്‍ട്ടിയെ കളങ്കപ്പെടുത്തുന്ന പനീര്‍ശെല്‍വത്തിന്‍റെ നടപടികള്‍ക്ക് തടയിടാന്‍ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ താന്‍ ബാധ്യസ്ഥയാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story