Quantcast

കെജ്‍രിവാളിന്‍റെ കാര്‍ മോഷണം പോയി

MediaOne Logo

Sithara

  • Published:

    12 April 2018 11:23 PM GMT

കെജ്‍രിവാളിന്‍റെ കാര്‍ മോഷണം പോയി
X

കെജ്‍രിവാളിന്‍റെ കാര്‍ മോഷണം പോയി

ഡല്‍ഹി തെരഞ്ഞെടുപ്പ് കാലത്ത് താരമായിരുന്ന നീല വാഗന്‍-ആര്‍ കാര്‍ ആണ് മോഷ്ടിക്കപ്പെട്ടത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷണം പോയി. ഡല്‍ഹി സെക്രട്ടേറിയറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന നീല വാഗന്‍-ആര്‍ കാര്‍ ആണ് മോഷ്ടിക്കപ്പെട്ടത്.

ഒരു പ്രവാസി ഇന്ത്യക്കാരനാണ് കെജ്‍രിവാളിന് കാര്‍ സമ്മാനിച്ചത്. ഡല്‍ഹി തെരഞ്ഞെടുപ്പ് കാലത്ത് ഈ കാര്‍ തരംഗമായിരുന്നു. കെജ്‍രിവാളിന്‍റെ ലളിത ജീവിതശൈലിയുടെ ദൃഷ്ടാന്തമായി ഈ കുഞ്ഞന്‍ കാര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. മുഖ്യമന്ത്രിയായ ശേഷവും കെജ്‍രിവാള്‍ ഈ കാറില്‍ യാത്ര ചെയ്തത് ചൂണ്ടിക്കാട്ടി തങ്ങള്‍ വിഐപി സംസ്കാരത്തിനെതിരാണെന്ന് എഎപി പ്രഖ്യാപിക്കുകയുണ്ടായി.

പൊലീസിന്‍റെ നിഷ്ക്രിയത്വത്തിനെതിരെ 2014 ജനുവരിയില്‍ കെജ്‍രിവാളിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും കാര്‍ താരമായി. അക്കാലത്ത് കെജ്‍രിവാള്‍ രാത്രി ഉറങ്ങിയത് ഈ കാറിലായിരുന്നു.

TAGS :

Next Story