Quantcast

പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ 

MediaOne Logo

rishad

  • Published:

    13 April 2018 8:05 AM GMT

പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ 
X

പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ 

തെരഞ്ഞടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫ്ളക്സ് ബോര്‍ഡ് വെച്ചതിന് പിന്നാലെ കിഷോറിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍

തെരഞ്ഞടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫ്ളക്സ് ബോര്‍ഡ് വെച്ചതിന് പിന്നാലെ കിഷോറിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍. പഞ്ചാബ് തെരഞ്ഞടുപ്പില്‍ കിഷോറിന്‍റെയും ടീമിന്‍റെയും പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ വിജയത്തില്‍ നിര്‍ണായകമായെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.

പ്രശാന്ത് കിഷോറിന്‍റെയും ടീമിന്‍റെയും സേവനങ്ങളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെയാണ് കാണുന്നതെന്നും മറ്റുളള അഭിപ്രായങ്ങള്‍ ചില താല്‍പര്യക്കാരുടെതാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. ട്വിറ്ററില്‍ തന്നെയാണ് അദ്ദേഹവും അഭിപ്രായം പ്രകടിപ്പിച്ചത്.

തിങ്കളാഴ്ചയാണ് ലക്നോവിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഫ്ളക്സ് ബോര്‍ഡ് വെച്ചത്. ബോര്‍ഡ് നീക്കാന്‍ യുപി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബറും നിര്‍ദ്ദേശം നല്‍കിയിരുന്നു. യുപി തെരഞ്ഞടുപ്പില്‍ ഏഴ് സീറ്റുമായി തകര്‍ന്നടിഞ്ഞതിന്‍റെ ദുഖത്തിലാണ് ബോര്‍ഡെന്നാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വ്യക്തമാക്കിയിരുന്നത്.

TAGS :

Next Story