Quantcast

ആര്‍ക്കും പിന്തുണയില്ലെന്ന് സ്റ്റൈല്‍ മന്നന്‍

MediaOne Logo

admin

  • Published:

    13 April 2018 8:35 PM IST

ആര്‍ക്കും പിന്തുണയില്ലെന്ന് സ്റ്റൈല്‍ മന്നന്‍
X

ആര്‍ക്കും പിന്തുണയില്ലെന്ന് സ്റ്റൈല്‍ മന്നന്‍

ജയ അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാനാകില്ലെന്ന രജനിയുടെ വാക്കുകള്‍ കരുത്തായത് ഡിഎംകെക്കായിരുന്നു.

തമിഴ്നാട്ടിലെ ഓരോ തെരഞ്ഞെടുപ്പിലും സജീവ ചര്‍ച്ചയായി മാറുന്ന ഒന്നാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ പിന്തുണ. പരസ്യമായ പിന്തുണയുമായി താരം ഒരിക്കലും രംഗത്തുവരാറുണ്ടെങ്കിലും രജനിയുടെ ഓരോ നീക്കവും ചര്‍ച്ചക്ക് വഴിവയ്ക്കുക പതിവാണ്. മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ രജനി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അടുത്ത സുഹൃത്ത് കൂടിയായ ബിജെപി സ്ഥാനാര്‍ഥിയും ഗാനരചയിതാവുമായ ഗംഗൈ അമരനെ രജനി സന്ദര്‍ശിച്ചതിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായതോടെയാണ് സ്റ്റൈല്‍ മന്നന്‍റെ പിന്തുണ ആര്‍ക്കെന്ന ചോദ്യം വീണ്ടും സജീവമായത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് താരം തന്നെ സ്വന്തം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് - താന്‍ ആരെയും പിന്തുണയ്ക്കുന്നില്ലെന്ന്. ബിജെപിക്കൊപ്പമാണ് രജനിയുടെ മനമെന്ന വാദമാണ് ഇതോടെ പൊളിയുന്നത്,

പരസ്യ നിലപാടുകള്‍ പൊതുവെ സ്വീകരിക്കാറില്ലെങ്കിലും 1996ലെ തെരഞ്ഞെടുപ്പില്‍ ജയലളിതക്കെതിരെയുള്ള ജനവികാരം രൂപീകരിക്കുന്നതില്‍ സ്റ്റൈല്‍ മന്നന്‍ സാരമായ പങ്ക് വഹിച്ചിരുന്നു. ജയ അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ ദൈവത്തിന് പോലും തമിഴ്നാടിനെ രക്ഷിക്കാനാകില്ലെന്ന രജനിയുടെ വാക്കുകള്‍ കരുത്തായത് ഡിഎംകെക്കായിരുന്നു.

TAGS :

Next Story