Quantcast

അനുപം ഖേറിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

MediaOne Logo

admin

  • Published:

    13 April 2018 1:36 AM GMT

അനുപം ഖേറിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു
X

അനുപം ഖേറിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

ശ്രീനഗര്‍ എന്‍ഐടി ക്യാമ്പസ് സന്ദര്‍ശിക്കാനെത്തിയ നടന്‍ അനുപം ഖേറിനെ പൊലീസ് തടഞ്ഞു.

ശ്രീനഗര്‍ എന്‍ഐടി ക്യാമ്പസ് സന്ദര്‍ശിക്കാനെത്തിയ നടന്‍ അനുപം ഖേറിനെ പൊലീസ് തടഞ്ഞു. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് പൊലീസ് ഖേറിനെ തടഞ്ഞത്.

വിദ്യാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് പോകുന്നതെന്ന് ഖേര്‍ പറഞ്ഞു. എന്നാല്‍ ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുപം ഖേറിനെ തടഞ്ഞത്.

ട്വന്‍റി 20 ക്രിക്കറ്റ് മാച്ചില്‍ ഇന്ത്യയുടെ പരാജയം ആഘോഷിച്ച് ഒരു വിഭാഗം മുദ്രാവാക്യം മുഴക്കിയെന്ന പ്രചാരണത്തെ തുടര്‍ന്നാണ് എന്‍ഐടിയില്‍ സംഘര്‍ഷമുണ്ടായത്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ താന്‍ അഭിനന്ദിക്കുന്നതായി ഖേര്‍ പറഞ്ഞു. കശ്മീരില്‍ ഒരു വിഭാഗം ഐഎസിന്‍റെയും പാകിസ്താന്‍റെയും ദേശീയ പതാകകളാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഖേര്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. കശ്മീരി പണ്ഡിറ്റായതുകൊണ്ട് അവിടെ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയാമെന്നും ഖേര്‍ പറഞ്ഞു.

TAGS :

Next Story