Quantcast

അഞ്ച് ആണ്‍മക്കളുള്ള മാതാപിതാക്കള്‍ ഒടുവില്‍ പിറന്ന പെണ്‍കുഞ്ഞിനെ കൊന്നു

MediaOne Logo

Sithara

  • Published:

    13 April 2018 1:49 AM GMT

അഞ്ച് ആണ്‍മക്കളുള്ള മാതാപിതാക്കള്‍ ഒടുവില്‍ പിറന്ന പെണ്‍കുഞ്ഞിനെ കൊന്നു
X

അഞ്ച് ആണ്‍മക്കളുള്ള മാതാപിതാക്കള്‍ ഒടുവില്‍ പിറന്ന പെണ്‍കുഞ്ഞിനെ കൊന്നു

ആറ് ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെയാണ് മാതാപിതാക്കള്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കല്ലിട്ട് മൂടിയത്.

അഞ്ച് ആണ്‍മക്കളുള്ള ദമ്പതികള്‍ ഒടുവില്‍ പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി. ആറ് ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെയാണ് മാതാപിതാക്കള്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചത്. പെണ്‍മക്കളുടെ ദിനമായ ഒക്ടോബര്‍ 11ന് രാജസ്ഥാനിലാണ് സംഭവം.

വീരം ലാല്‍ - സൊറാം ഭായി ദമ്പതികള്‍ക്ക് അഞ്ച് ആണ്‍ മക്കളും ഒരു പെണ്‍കുഞ്ഞുമുണ്ട്. ഏഴാമത്തെ കുഞ്ഞ് ആണ്‍കുട്ടിയാകണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. ഒക്ടോബര്‍ അഞ്ചിനാണ് സൊറാം ഭായി സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായതിന് പിന്നാലെ മാതാപിതാക്കള്‍ പെണ്‍കുഞ്ഞിനെ ജലരപതനിലെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൌണിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് മേല്‍ കല്ലിടുന്നതു കണ്ട പ്രദേശവാസികള്‍ കയ്യോടെ ഇരുവരെയും പൊലീസിനെ ഏല്‍പ്പിച്ചു.

കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. പൊലീസ് മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പെണ്‍ഭ്രൂണഹത്യ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനെ കൂടുതല്‍ നാണം കെടുത്തുന്നതായി പെണ്‍മക്കളുടെ ദിനത്തിലെ ഈ ക്രൂരത.

TAGS :

Next Story