Quantcast

ഗുജറാത്ത് കലാപം: അച്ഛനെയും മകളെയും കൊന്ന് തീവെച്ച കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം

MediaOne Logo

Alwyn K Jose

  • Published:

    14 April 2018 2:30 AM GMT

ഗുജറാത്ത് കലാപം: അച്ഛനെയും മകളെയും കൊന്ന് തീവെച്ച കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം
X

ഗുജറാത്ത് കലാപം: അച്ഛനെയും മകളെയും കൊന്ന് തീവെച്ച കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം

2002 ലെ ഗുജറാത്ത് കലാപത്തില്‍ മെഹ്സാന ജില്ലയില്‍ അച്ഛനെയും മകളെയും തല്ലി കൊന്ന് തീവെച്ച കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്.

2002 ലെ ഗുജറാത്ത് കലാപത്തില്‍ മെഹ്സാന ജില്ലയില്‍ അച്ഛനെയും മകളെയും തല്ലി കൊന്ന് തീവെച്ച കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. മെഹ്സാന സ്വദേശികളായ കാലുമിയാന്‍ സെയ്ദ്, മകള്‍ ഹസീന ബീവി എന്നിവരെ 2002 മാര്‍ച്ച് മൂന്നിനാണ് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ച് കൊന്നത്. അയല്‍വാസിയുടെ വീട്ടില്‍ ഒളിച്ചിരുന്ന ഇവരെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി തല്ലി കൊന്നതിന് ശേഷം തീവെക്കുകയായിരുന്നു. 2006 ല്‍ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ച കീഴ്കോടതി വിധി ഹൈക്കോടതി നേരത്തെ റദ്ദ് ചെയ്തിരുന്നു.

TAGS :

Next Story