Quantcast

സൈനിക മേധാവിക്കെതിരായ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ രാഹുല്‍ഗാന്ധി 

MediaOne Logo

Subin

  • Published:

    15 April 2018 12:00 AM IST

സൈനിക മേധാവിക്കെതിരായ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ രാഹുല്‍ഗാന്ധി 
X

സൈനിക മേധാവിക്കെതിരായ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ രാഹുല്‍ഗാന്ധി 

പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് സന്ദീപ് ദീക്ഷിതിന് പാര്‍ട്ടി താക്കീത് നല്‍കി. പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.

സൈനികമേധാവി ബിപിന്‍ റാവത്തിനെതിരായ സന്ദീപ് ദീക്ഷിതിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. സൈനിക മേധാവിക്കെതിരെ ഒരു രാഷ്ട്രീയ നേതാവും വിമര്‍ശനം ഉന്നയിക്കരുതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സന്ദീപ് ദീക്ഷിത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വിമുക്തഭടന്‍മാര്‍ രാജ്ഘട്ടില്‍ പ്രതിഷേധിച്ചു.

പാകിസ്താന്‍ സേനാമേധാവി ഖമര്‍ ജാവേദ് ബജ്‌വയുടെ പ്രകോപനപരമായ പ്രസ്താവനക്കെതിരെ പ്രതികരിക്കവെയായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിതിന്റെ വിവാദ പരാമര്‍ശം. പാകിസ്താനില്‍ നിന്നും അത്തരം മറുപടി എല്ലാവരും പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍, ഇന്ത്യന്‍ കരസേന മേധാവി ഒരു തെരുവ് ഗുണ്ടയെപോലെ സംസാരിക്കരുത് എന്നുമായിരുന്നു പ്രതികരണം. സംഭവം വിവാദമായതോടെ പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് സന്ദീപ് ദീക്ഷിതിന് പാര്‍ട്ടി താക്കീത് നല്‍കി. പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.

പ്രസ്താന പിന്‍വലിച്ച് സോണിയാ ഗാന്ധി മാപ്പ് പറയണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. സംഭവത്തില്‍ പ്രതിഷേധവുമായി വിമുക്തഭടന്‍മാരും രംഗത്തെത്തി. പരാമര്‍ശം വിവാദമായതോടെ സന്ദീപ് ദീക്ഷിത് ഖേദം രേഖപ്പെടുത്തിയിരുന്നു.

TAGS :

Next Story