Quantcast

കടിച്ച പാമ്പിനെ ജീവനോടെ വിഴുങ്ങി

MediaOne Logo

admin

  • Published:

    16 April 2018 7:14 PM IST

കടിച്ച പാമ്പിനെ ജീവനോടെ വിഴുങ്ങി
X

കടിച്ച പാമ്പിനെ ജീവനോടെ വിഴുങ്ങി

കടിച്ച പാന്പിനെ ജീവനോടെ വിഴുങ്ങുന്നത് വിഷം അകറ്റാനും ജീവന്‍ രക്ഷിക്കാനും സഹായിക്കുമെന്ന

കടിച്ച പാന്പിനെ ജീവനോടെ പിടിച്ചു വിഴുങ്ങിയ യുവാവ് ശ്രദ്ധേയനാകുന്നു. ഝാര്‍ഖണ്ഡിലാണ് സംഭവം. ഹര്‍മു ഗ്രമാത്തിലെ ഒരു പറന്പില്‍ ജോലി ചെയ്തിരിക്കുന്പോഴാണ് മുപ്പതുകാരനായ സുരേന്ദ്ര ഓറന് പാന്പ് കടിയേറ്റത്. കടിയേറ്റയുടനെ ഇയാള്‍ പാന്പിനെ പിടിച്ച് വിഴുങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടിലെത്തിയതോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഓറന്‍ പാന്പിനെ വിഴുങ്ങിയ കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച ഓറനെ ശനിയാഴ്ച രാവിലെ വിട്ടയച്ചു. രാത്രി മുഴുവന്‍ നിരീക്ഷണത്തിലായിരുന്ന ഓറന് കുഴപ്പങ്ങളൊന്നുമില്ലെന്ന് കണ്ടതോടെയാണ് വിട്ടയച്ചതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ ശൈലേഷ് കുമാര്‍ പറഞ്ഞു. കടിച്ച പാന്പിനെ ജീവനോടെ വിഴുങ്ങുന്നത് വിഷം അകറ്റാനും ജീവന്‍ രക്ഷിക്കാനും സഹായിക്കുമെന്ന കേട്ടറിവുള്ളതിനാലാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നാണ് ഓറന്‍ പറയുന്നത്.

TAGS :

Next Story