Quantcast

ഗുജറാത്ത് എംഎല്‍എമാരില്‍ ദരിദ്രന്‍ ജിഗ്നേഷ്; കോടീശ്വരന്മാര്‍ കൂടുതല്‍ ബിജെപിയില്‍

MediaOne Logo

Sithara

  • Published:

    16 April 2018 11:59 AM GMT

ഗുജറാത്ത് എംഎല്‍എമാരില്‍ ദരിദ്രന്‍ ജിഗ്നേഷ്; കോടീശ്വരന്മാര്‍ കൂടുതല്‍ ബിജെപിയില്‍
X

ഗുജറാത്ത് എംഎല്‍എമാരില്‍ ദരിദ്രന്‍ ജിഗ്നേഷ്; കോടീശ്വരന്മാര്‍ കൂടുതല്‍ ബിജെപിയില്‍

ബിജെപി എംഎല്‍എ സൗരഭ് യശ്വന്ത്ഭായി ദലാല്‍ പട്ടേലാണ് എംഎല്‍എമാരില്‍ ഏറ്റവും സമ്പന്നന്‍. 123 കോടി രൂപയുടെ ആസ്തിയാണ് സൗരവ് പട്ടേലിനുള്ളത്

ഗുജറാത്തിലെ 182 എംഎല്‍എമാരില്‍ ഏറ്റവും ദരിദ്രന്‍ ദലിത് ആക്റ്റിവിസ്റ്റായ ജിഗ്നേഷ് മേവാനിയാണ്. വദ്ഗാമില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ജിഗ്നേഷിന്റെ ആകെ ആസ്തി 10 ലക്ഷം രൂപയാണ്. ‌ബിജെപി എംഎല്‍എ സൗരഭ് യശ്വന്ത്ഭായി ദലാല്‍ പട്ടേലാണ് എംഎല്‍എമാരില്‍ ഏറ്റവും സമ്പന്നന്‍. 123 കോടി രൂപയുടെ ആസ്തിയാണ് സൗരഭ് പട്ടേലിനുള്ളത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് എംഎല്‍എമാരുടെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

182 എംഎല്‍എമാരില്‍ 141 പേര്‍ കോടീശ്വരന്മാരാണ്. അതായത് 77 ശതമാനം എംഎല്‍എമാരും കോടീശ്വരന്മാരാണ്. ഇതില്‍ 84 പേര്‍ ബിജെപി എംഎല്‍എമാരും 54 പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമാണ്. കഴിഞ്ഞ നിയമസഭയില്‍ 134 പേരാണ് കോടീശ്വരന്മാരായി ഉണ്ടായിരുന്നത്.

എംഎല്‍എമാരില്‍ 47 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. 33 പേര്‍ക്കെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് 33 പേര്‍ക്കെതിരെയുള്ളത്. ഒരാള്‍ക്കെതിരെ ബലാത്സംഗ കുറ്റവുമുണ്ട്.

TAGS :

Next Story