Quantcast

യെച്ചൂരിയെ കൈയേറ്റം ചെയ്ത പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് നിസാര കുറ്റങ്ങൾ

MediaOne Logo

Ubaid

  • Published:

    18 April 2018 12:27 AM GMT

യെച്ചൂരിയെ കൈയേറ്റം ചെയ്ത പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് നിസാര കുറ്റങ്ങൾ
X

യെച്ചൂരിയെ കൈയേറ്റം ചെയ്ത പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് നിസാര കുറ്റങ്ങൾ

ഹിന്ദുസേന അനുഭാവികളായ പ്രതികള്‍ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്‍തതെന്നാണ് പോലീസിന്റെ ചാർജ് ഷീറ്റ്.

.

സീതാറാം യെച്ചൂരിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസാരകുറ്റങ്ങള്‍. ഓഫീസില്‍ അതിക്രമിച്ച് കയറിയതിന് മാത്രമാണ് ഇരു പ്രതികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് നടപടിയില്‍ ആശ്ചര്യമില്ലെന്നും സ്വന്തം സുരക്ഷ അവനവന്‍തന്നെ നോക്കേണ്ട സാഹചര്യമാണ് രാജ്യത്തെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

ഇന്നലെ വാര്‍ത്താ സമ്മേളനത്തിന് മുന്നോടിയായാണ് പാര്‍ട്ടി ഓഫീസിനകത്ത് കയറിയ 2 ഹിന്ദുസേന പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. പവന്‍ കൌള്‍, ഉപേന്ദ്രകുമാര്‍ എന്നീപ്രതികള്‍ക്കെതിരെ പക്ഷെ നിസാരവകുപ്പുകള്‍ പ്രകാരമാണ് മന്ദിര്‍മാര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ച് കയറിയെന്ന കുറ്റം മാത്രമാണ് ഇരുവര്‍ക്കുമെതിരേയും ചുമത്തിയത്. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും മുദ്രാവാക്യം മുഴക്കുകമാത്രമാണ് ഇവര്‍ ചെയ്തതെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസിന്‍റെ നടപടിയില്‍ ആശ്ചര്യമില്ലെന്ന് പ്രതികരിച്ച യെച്ചൂരി രാജ്യത്ത് സ്വന്തം സുരക്ഷ അവനവന്‍തന്നെ നോക്കേണ്ട സ്ഥിതിയാണെന്നും പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പോലീസ് ഇത്തരം അക്രമികളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇവര്‍ ഹിന്ദുസേനാ അനുഭാവികള്‍ മാത്രമാണെന്നും മറ്റ് സംഘടനകളുമായി ഇവര്‍ക്ക് ബന്ധമില്ലെന്നുമുള്ള പോലീസിന്‍റെ വാദത്തേയും യെച്ചൂരി തള്ളി. അതേസമയം എകെജി ഭവനുമുന്നിലെ പോലീസ് ബാരിക്കേഡുകള്‍ മാറ്റിയിട്ടില്ലെങ്കിലും സുരക്ഷയ്ക്കുണ്ടായിരുന്ന പോലീസിനെ പിന്‍വലിച്ചു..

TAGS :

Next Story